Monday, September 16, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

കൊളസ്ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്. മാത്രമല്ല, ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പുകവലി ഉപേക്ഷിക്കുന്നത് പോലുള്ള ജീവിതശൈലി മാറ്റങ്ങള്‍ ഹൃദയാരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും. ഉയര്‍ന്ന പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉയര്‍ന്ന ട്രൈഗ്ലിസറൈഡിന്റെ അളവിനും ഇടയാക്കും. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കുന്നു.

ഭക്ഷണത്തില്‍ പഞ്ചസാര പാനീയങ്ങള്‍, മിഠായികള്‍, പേസ്ട്രികള്‍ എന്നിവ കുറയ്ക്കുക. ഓട്‌സ്, ബീന്‍സ്, പയര്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും അത് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

ദിവസവും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments