Wednesday, April 24, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 05| ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 05| ചൊവ്വ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“അറിവില്ലാത്തവരുമായി പോലും
സൗഹൃദം സ്ഥാപിക്കുക, കാരണം
ബുദ്ധിമാൻ കഷ്ടകാലത്തു
ഉപകാരപ്പെട്ടെന്ന് വരില്ല “

ഡോ എ പി ജെ അബുദുൽ കലാം

ഓരോ മനുഷ്യരുടെയും ജീവിത സാഹചര്യങ്ങളാണ് വ്യക്തിത്വം വികസനത്തിന്റെ പ്രധാന കാരണം. അറിവ് കൂടുതലും പഠിച്ചു നേടുന്നതല്ല ജീവിതത്തിന്റെ ഉടനീളം യാത്രയിൽ കണ്ടറിഞ്ഞും, കേട്ടറിഞ്ഞതുമായി നേടുന്നതാണ്.

ഒരാളുടെ വേഷവിധാനത്തിന്റെ പേരിലോ സൗന്ദര്യമില്ലായ്മയുടെ പേരിലോ ആരെയും തരം തിരിച്ചു കാണരുത്. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ പഠിക്കാം. ഇന്ന് ശരികേടുകളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു പ്രവണതയാണ് എവിടേയും. ആഹാരത്തിന്റെ പേരിൽ ആദിവാസി യുവാവ് മധുവിനെ കൊന്ന നാടാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ.

ഒരാളെ നിന്ദിച്ചും, പരിഹസിക്കുകയും ചെയ്യുമ്പോൾ ഓർക്കുക എന്തു ചെയ്യുമ്പോഴും ഇതെല്ലാം കണ്ടുകൊണ്ട് ഒരാളുണ്ടെന്നും, ഇന്നല്ലങ്കിൽ നാളെ തന്റെ ശരികേടുകൾക്ക് ഒരു തിരിച്ചടി തീർച്ചയാണെന്നു മുള്ള ബോധം, തെറ്റു ചെയ്യുന്നവരുടെ ബോധമനസ്സിൽ ഉണ്ടാവുകയും, ശരികേടിൽ നിന്ന് പിന്തിരിയാനുള്ള പ്രേരണ അവരിൽ രൂഢമൂലമാവുകയും ചെയ്യണം.

സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments