Tuesday, April 23, 2024
Homeഅമേരിക്ക👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയഞ്ചാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയഞ്ചാം വാരം)

സൈമ ശങ്കർ മൈസൂർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)ദിനവിശേഷങ്ങൾ (B)മലയാളം നുറുങ്ങുകളും (C)പൊതു അറിവും, (D)ചരിത്രപ്രധാനിയെ കുറിച്ചും, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലോ….?മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പരിശീലിച്ചു വെന്ന് കരുതുന്നു .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ദിന വിശേഷങ്ങൾ

മാർച്ച് മാസത്തിലെ ദിനങ്ങൾ

മാർച്ച് 4 – ദേശീയ സുരക്ഷാദിനം
മാർച്ച് 4 – ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം

മാർച്ച് 8 – ലോക വനിതാ ദിനം

മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 – ലോക വികലാംഗദിനം

മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം

മാർച്ച് 21 – ലോക വനദിനം
മാർച്ച് 21 – ലോക വർണ്ണവിചനദിനം

മാർച്ച് 22 – ലോക ജലദിനം

മാർച്ച് 23 – ലോക കാലാവസ്ഥാദിനം

മാർച്ച് 24 – ലോക ക്ഷയരോഗ നിവാരണ ദിനം

മാർച്ച് 27 – ലോക നാടകദിനം

📗📗

👫B) മലയാളം നുറുങ്ങുകൾ (7)

തെറ്റും- ശരിയും

കോണ്‍ഗ്രസേതര കക്ഷികള്‍ കോണ്‍ഗ്രസിതര = (കോണ്‍ഗ്രസ് + ഇതര)

കുശ്മാണ്ടം-കുശ്മാണ്ഡം
കുറക്കണം -കുറയ്ക്കണം കുതിരപുറത്തെത്തി-കുതിരപ്പുറത്തെത്തി

കൂര്‍മ്മബുദ്ധി – ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. അല്ലെങ്കില്‍ആമയുടെ ബുദ്ധി എന്നാകും)

കൈകാല്‍ -കൈകാലുകള്‍

ഗൂഡാലോചന – ഗൂഢാലോചന

ഗ്രീക്ഷ്മം- ഗ്രീഷ്മം

കൃത്യനിഷ്ഠത – കൃത്യനിഷ്ഠ

കൃസ്തു – ക്രിസ്തു

ചളി -ചെളി

ചിലവ് -ചെലവ്

ചുവന്ന – ചുമന്ന

ചൊല്പടിക്കനുസരിച്ച്-ചൊല്പടിക്ക്

ചേതസ് – ചേതസ്‌സ്

ചായാചിത്രം – ഛായാചിത്രം

ജനവരി- ജനുവരി

ജലച്ഛായം- ജലച്ചായം

ജൂലൈ -ജൂലായ്

ഞെട്ടിപ്പിക്കുന്നു – ഞെട്ടിക്കുന്നു

📗📗

👫C) പൊതുഅറിവ് (18)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 55എണ്ണം മുൻപേ പതിനൊന്നു വാരങ്ങളിൽ പരിചയപ്പെട്ടതിന്റെ തുടർച്ചയായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

56) കലശാട്ട് പാട്ട്
നാടൻ പേറ്റിച്ചികൾ കുട്ടികളെ എടുത്തു കുളിപ്പിക്കുമ്പോൾ പാടാറുള്ള മന്ത്രവാദപ്പാട്ടുകൾ. പുള്ളുവത്തികളും ഈ പാട്ടുകൾ പാടാറുണ്ട്.

57) കലശപ്പാട്ട്
ഉത്തരകേരളത്തിലെ പുലയരുടെഅനുഷ്ഠാന ഗാനം. തെയ്യത്തിന്റെ തലേദിവസം പാടി വരുന്നു. മദ്യോല്പാദനവും നായാട്ടുമാണ് വിഷയം.

58). കളിക്കപ്പാട്ട്
മുത്തപ്പന്റെ ചരിത്രം ആണ് വിഷയം. വണ്ണാൻ, അഞ്ഞൂറാൻ, തുടങ്ങിയ സമുദായക്കാർ മുത്തപ്പൻ സന്നിധിയിൽ ദേവപ്രീതിക്കായി പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.

59) മരവും പറയും തോറ്റം
ഉത്തരകേരളത്തിലെ പുലയരുടെ അനുഷ്ഠാന ഗാനം. കാർഷിക പാരമ്പര്യത്തെക്കുറിച്ചാണ് പാട്ടുകൾ.

60.) കപ്പൽ പാട്ട്
സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും സങ്കൽപ്പിച്ചു രചിക്കപ്പെട്ട പാട്ടുകൾ. അധ്യാത്മിക വിഷയങ്ങളാണ് പാട്ടിൽ അവതരിപ്പിക്കുന്നതു്.

📗📗
👫D) ചരിത്ര പ്രധാനികൾ (4)

സുബ്രഹ്മണ്യം ചന്ദ്രശേഖരൻ

1910 ഒക്ടോബർ 19 ന് ജനിച്ചു.
ഇന്ത്യൻ വംശജനനായ അമേരിക്കൻ ആസ്‌ട്രോ ഫിസിസ്റ്റ്.
സൂര്യന്റെ പിണ്ഡത്തിന്റെ (മാസ്) 1. 44 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ് വെളളത്തന്മാരായി മാറും എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിഗമനം. ഈ 1. 44 എന്ന സംഖ്യ ചന്ദ്രശേഖർ ലിമിറ്റ് എന്ന് അറിയപ്പെടുന്നു.
1999 ൽ നാസ രൂപകൽപന ചെയ്ത എക്‌സ്‌റേ ദുരദർശനിക്ക് (എക്‌സ്-റേ ടെലിസ്കോപ്പ്) ചന്ദ്രശേഖരനോടുള്ള ബഹുമാനാർത്ഥം ‘ചന്ദ്ര’ എന്ന പേരുനൽകി.
അദ്ദേഹത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തുന്നു.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (9)

അവതരണം: സൈമ ശങ്കർ മൈസൂർ 
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments