Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 05| ചൊവ്വ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 05| ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മഹത്തായ ഒരു ലക്ഷ്യം കീഴടക്കാനിറങ്ങിതിരിക്കുമ്പോൾ ഇടക്കൊരു വീഴ്ച തികച്ചും സ്വാഭാവികമാണ്. വീഴ്ചയിൽ നിന്നും വിജയത്തിലേക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള കഴിവ് നമുക്കുള്ളിൽ തന്നെയുണ്ട്.

തട്ടിവീഴ്ത്താൻ ശ്രമിക്കുന്ന പ്രതിസന്ധികൾക്ക് മുന്നിൽ തളരാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്തി മുന്നോട്ടുപോവാൻ ശ്രമിക്കുക. ലക്ഷ്യത്തിലേക്കുളള യാത്രക്കിടയിലുള്ള വീഴ്ചകൾക്ക് നമ്മെ പിടിച്ചുനിർത്താനാവില്ല എന്ന് ഉറച്ചു വിശ്വസിക്കുക.

പരിഹാസത്തെ ഭയക്കരുത്,കാലം നൽകുന്ന സ്വാഭാവിക മറുപടിയിൽ പരിഹാസങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

പരിഹസിക്കുന്നവരോട് പക വീട്ടാനിറങ്ങിയാൽ പിന്നെ പ്രതികാര ക്രിയകളുടെ മുന്നൊരുക്കവും അവലോകനവും മാത്രമാകും ജീവിതം.

അവഹേളനം തൊഴിലാക്കിയവരോട് എതിർത്തു നിന്നാൽ ശരീരവും മനസ്സും കൂടുതൽ കലുഷമാവുകയേയുള്ളൂ, അവഗണിക്കേണ്ടവയെ അവഗണിച്ചു മുന്നോട്ട് പോകുക.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments