Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 09| ശനി ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 09| ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

” നല്ല പെരുമാറ്റത്തിന് യാതൊരു ചിലവുമില്ല പക്ഷേ, ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ വാങ്ങാനുള്ള മൂല്യം അതിനുണ്ട് ” മഹാ പ്രതിഭയായ ” ഡോ .എ പി ജെ അബ്ദുൾ കലാമിന്റെ ” ഈ വാക്കുകൾക്ക് നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ വലിയ പ്രാധാന്യമുണ്ട്.

നമ്മുടെ നിത്യ ജീവിതത്തിൽ മറ്റുള്ളവരോട് ഇടപെടുമ്പോൾ നമ്മുടെ പെരുമാറ്റവും സംസാര രീതിയും ശരീരഭാഷയ്ക്കുമൊക്കെ വലിയ പ്രസക്തിയുണ്ട്.

ലാളിത്യവും വിനയവും അപരനോടുള്ള ബഹുമാനവും ഒക്കെ നിലനിർത്തി കൊണ്ടുള്ളതാകണം നമ്മുടെ പെരുമാറ്റ ശൈലി. ഇതിൽ നമുക്ക് ഒരു സാമ്പത്തിക നഷ്ടവും വരുന്നില്ല എന്ന് മനസിലാക്കണം.

ലാളിത്യപൂർണ്ണമായ പെരുമാറ്റ ശൈലി ഒരു ജീവിത സംസ്ക്കാരമായി വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം . ആ സംസ്ക്കാരം വരും തലമുറകളിലേക്കു പകരുവാനും നമുക്ക് കഴിയണം.

എത് തരം ആശയ അഭിപ്രായ വിത്യാസങ്ങൾ ഉള്ളപ്പോഴും പരസ്പര ബഹുമാനവും ആദരവും നൽകുന്ന മനുഷ്യ സമൂഹ സൃഷ്ടിക്കായി നമുക്ക് കൈകോർത്ത് പ്രവർത്തിക്കാം.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments