Monday, May 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 18 | തിങ്കൾ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 18 | തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മനുഷ്യന്റെ മനസ്സിലെ ചിന്തകൾക്ക് അയാളെ വാനോളം ഉയർത്തുവാനും, പാതാളം വരെ താഴ്ത്താനും സാധിക്കും.. വളരെ നിസ്സാരമായ നമ്മുടെ പെരുമാറ്റങ്ങളുടെ പിന്നിൽ പോലും പ്രവർത്തിക്കുന്നത് ഈ ശക്തിവിശേഷമാണ്..

ആരിൽ നിന്നാണ് ഗുണമുണ്ടാവുക അവരോട് ചേർന്ന് നിൽക്കാൻ പലരും കാണും .
ഇനിയൊന്നും കിട്ടാനില്ല എന്ന് മനസ്സിലായാൽ അതുവരെ കൂടെയുണ്ടായിരുന്നവരെ കണികാണാൻ പോലും കിട്ടില്ല.

യാഥാർത്ഥ്യമെന്നത് സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതല്ല..
സത്യസന്ധമായ നിലപാടുകൾ നിങ്ങൾ അനുവർത്തിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തികളിൽ പോരായ്മകളില്ലാതെ ഉറച്ചു നിൽക്കാൻ സാധിക്കും.

ചില ഒറ്റപ്പെടുത്തലുകൾ ഒഴിവാക്കലുകൾ ചില പിണക്കങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. പക്ഷേ അവരോടൊക്കെ അതേപോലെ പെരുമാറിയാൽ നമ്മളും അവരും തമ്മിൽ എന്താണ് വ്യത്യാസം?

കൈവിട്ടു പോയതിന് ശേഷം മാത്രമേ നമ്മുടെ കൈക്കുള്ളിൽ ഇരുന്നതിന് എത്രമാത്രം വിലയുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയൂ.. സ്വന്തം ഇഷ്ടങ്ങൾക്കും സന്തോഷത്തിനും നമ്മൾ കൊടുക്കാത്ത വിലയും പരിഗണനയും മറ്റൊരാളിൽ നിന്നും നാം പ്രതീക്ഷിക്കരുത്.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments