Sunday, May 26, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 31 | ഞായർ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 31 | ഞായർ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

 

പ്രിയപ്പെട്ടവരേ,

ഇന്ന് ഈസ്റ്റർ, ലോകത്താകമാനമുള്ള മാനവർ യേശുവിൻ്റെ ഉയർപ്പുതിരുനാൾ ആഘോഷിക്കുന്ന മഹനീയ ദിവസം.

അധികാരികളുടെയും ഉന്നതവർഗ്ഗത്തിൻ്റെയും
അപ്രമാധിത്വങ്ങൾക്കും അനീതികൾക്കുമെതിരെ പതിതരുടേയും നിസ്വ വർഗ്ഗത്തിൻ്റേയും പക്ഷം ചേർന്ന് നീതിക്കു വേണ്ടി ശബ്ദമുയർത്തിയ നീതിമാനായിരുന്നു യേശുക്രിസ്തു. ആ ശബ്ദം ജനങ്ങളിലെത്തിയാൽ അതു തങ്ങളുടെ അധികാര കസേരകളുടേയും സ്ഥാനമാനങ്ങളുടേയും അടിവേരിളക്കുമെന്ന് മനസ്സിലാക്കിയ അധികാരി വർഗ്ഗം ജനങ്ങളുടെ അജ്ഞത മുതലെടുത്തും അവർക്ക് പ്രലോഭനങ്ങൾ നൽകിയും അതിൽ വഴങ്ങാത്തവരെ ഭിഷണിപ്പെടുത്തിയും ക്രീസ്തുവിനെതിരാക്കി. ഹാലേലുയ്യ പാടി ക്രിസ്തുവിനെ സ്തുതിച്ചവരെ കൊണ്ടുതന്നെ കള്ളസാക്ഷി പറയിച്ചും ആ നീതിമാനെ അധിക്ഷേപിച്ചും നിഷ്ഠൂരം കുരിശിലേറ്റി. ഇതോടെ തങ്ങൾ സുരക്ഷിതരായി എന്ന് അവർ കരുതി.

ഏന്നാൽ കാലം അവർക്കായി കാത്തുവെച്ച കാവ്യനീതി മറ്റൊന്നായിരുന്നു. നീതിക്കു വേണ്ടി ചിന്തുന്ന ഒരുതുള്ളിരക്തവും വൃഥാവിലാവില്ല എന്ന് കാലം തെളിയിച്ചു. ഏത് കുരിശിൽ തറച്ചാലും കല്ലറകളിൽ അടക്കം ചെയ്യ്താലും ആയിരം സൂര്യശോഭയോടെ സത്യം ഉയർത്തെഴുന്നെൽക്കും എന്ന പ്രപഞ്ച സത്യം കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു ഓരോ ഈസ്റ്റർ ദിനങ്ങളിലും . കാലത്തിൻ്റെ ഈ കാവ്യനീതി തിരിച്ചറിയാത്തവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട് എന്നുള്ളതാണ് ദൗർഭാഗ്യകരം. അവരുടെ സ്ഥാനം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണ് എന്ന് അവർ തിരിച്ചറിയുന്നില്ല. പരസ്പരം സ്നേഹിച്ചും നീതിപൂർവ്വവും ജീവിക്കാനുള്ള പ്രചോദനമാക്കട്ടെ നമുക്ക് ഓരോ ഈസ്റ്റർ ദിനങ്ങളും.

മലയാളിമനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എൻ്റെ സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകളോടൊപ്പം ശുഭദിനാശംസകളും നേരുന്നു.

ഒത്തിരി ഇഷ്ടത്തോടെ …..

🌹 ശുഭ ദിനാശംസകൾ🌹

✍ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments