Sunday, September 20, 2026
Homeഅമേരിക്കഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് ഷാജി മിറ്റത്താനിയെ കല എൻഡോഴ്സ് ചെയ്തു.

ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് ഷാജി മിറ്റത്താനിയെ കല എൻഡോഴ്സ് ചെയ്തു.

ജോജോ കോട്ടൂർ

ഫിലഡൽഫിയ: സാമൂഹ്യ പ്രവർത്തകനും പ്രമുഖ സംഘാടകനുമായ ഷാജി മിറ്റത്താനിയെ ഫോമയുടെ 2024-26 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റിയിലേക്ക് കല എൻഡോഴ്സ് ചെയ്തു .ഇപ്പോൾ കലയുടെ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം. ഫിലിം ഡിസ്ട്രിബ്യുട്ടർ, സീരിയൽ നിർമാതാവ് , നാടക നടൻ എന്നീ തലങ്ങളിൽ സാംസ്‌കാരിക രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജി മിറ്റത്താനി

.ഫിലഡൽഫിയ സീറോ മലബാർ ദേവാലയത്തിൽ ദീർഘകാലം ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച ഷാജി മിറ്റത്താനി SMCC യുടെ റീജിയണൽ കോർഡിനേറ്റർ കൂടിയാണ്. കലയുടെ ജോയിന്റ് സെക്രട്ടറി , ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ഷാജി മിറ്റത്താനി എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഇന്ത്യൻ ചർച്ചസിന്റെ സുവനീർ ചീഫ് എഡിറ്റർ പദവിയും അലങ്കരിച്ചിട്ടുണ്ട്.

മുതിർന്ന ഫോമാ നേതാക്കളായ ഡോ . ജെയിംസ് കുറിച്ചി , ജോർജ് മാത്യു CPA, ജോയിന്റ് സെക്രട്ടറി ഡോ . ജയ്മോൾ ശ്രീധർ, RVP ജോജോ കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജോജോ കോട്ടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ