Thursday, July 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 09 | ഞായർ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 09 | ഞായർ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മൾ വിചാരിക്കുന്നതുപോലെ എപ്പോഴും കാര്യങ്ങൾ നടക്കണമെന്നില്ല.
നമ്മൾ മറ്റൊരാളെ പൂർണ്ണമായും മനസ്സിലാക്കുകയും, ഉൾകൊള്ളുകയും ചെയ്യുന്നതുപോലെ തന്നെ അവർ നമ്മളെയും പൂർണ്ണമായും മനസ്സിലാക്കുകയും, ഉൾക്കൊള്ളുകയും ചെയ്യും എന്ന ചിന്തയും അബദ്ധമാണ്.

ഉള്ളുതുറന്നിട്ടും ഉള്ളറിയാത്തവരുണ്ട്. ഉള്ളത് പറഞ്ഞിട്ടും ഉള്ളുകാണാത്തവരുണ്ട്. ഉള്ളുരുകിയിട്ടും ഉൾക്കൊള്ളാത്തവരുമുണ്ട്.

കഷ്ടപ്പെടുന്ന മനുഷ്യന് ചിരി ഉണ്ടാവില്ല.
ചിരിയുള്ള മനുഷ്യന് കഷ്ടപ്പാട് ഉണ്ടാവില്ല.
എന്നാൽ കഷ്ടപ്പാടിലും ചിരിക്കുന്ന മനുഷ്യന് തോൽവി ഉണ്ടാവില്ല.

ഏതു വേദനകളെയും എതു പ്രതിസന്ധികളെയും ഏതു വെല്ലുവിളികളെയും ഒരു നേർത്ത മന്ദഹാസത്തോടെ നേരിട്ടുനോക്കു ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിക്കുന്നത് കാണാം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments