Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 09 | ഞായർ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 09 | ഞായർ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വ്യത്യസ്ഥരായിരിക്കുക
——————————–

കഴുത ഒരു വിധത്തിൽ കെട്ടിടത്തിനു മുകളിൽ കയറിപ്പറ്റി. മുകളിലെത്തിയതിൻ്റെ സന്തോഷത്തിൽ, അതു തുള്ളിച്ചാടാൻ ആരംഭിച്ചു. അതോടെ, ഓടുകൾ ഓരോന്നായി പൊട്ടിവിഴാനും തുടങ്ങി. ദേഷ്യം വന്ന ഉടമസ്ഥൻ വടിയെടുത്ത് അതിനെ പൊതിരെത്തല്ലി താഴെയിറക്കി. വിഷമത്തോടും പ്രതിഷേധത്തോടും കൂടെ അതു ചോദിച്ചു: “ഇന്നലെ കുരങ്ങൻ ഇതു ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ? നിങ്ങളെല്ലാം ചിരിച്ചു മറിയുകയായിരുന്നില്ലെ?

മറ്റുള്ളവർക്കാകമെങ്കിൽ, എനിക്കും ആയിക്കൂടെ എന്നത് തികച്ചും പ്രചോദനാത്മക ചിന്തയാണ്. എന്നാൽ, മറ്റുള്ളവർ ചെയ്യുന്നതെല്ലാം ഞാനും ചെയ്യുമെന്നത് അഹന്തയിൽ നിന്നുടലെടുക്കുന്ന അസംബന്ധവും. സാഹസീകതയും ഭാഗ്യ പരീക്ഷണവും നല്ലതു തന്നെ. പക്ഷെ, സാമാന്യ ബോധത്തിൻ്റെ അകമ്പടി കൂടി ഉണ്ടായിരിക്കണമെന്നു മാത്രം. സപ്തസ്വരങ്ങൾ തിരിച്ചറിയാത്തവൻ, സംഗീതക്കച്ചേരി തുടങ്ങാൻ ഒരുമ്പെടരുത്.

കഴുത ഒരു സംജ്ഞാനാമമല്ല. അതൊരു സർവ്വനാമമാണ്. അറിവിൽ നിന്നോ, അനുഭവത്തിൽ നിന്നോ, സാമാന്യബുദ്ധി സ്വാംശീകരിച്ച് എടുത്തിട്ടില്ലാത്തവർക്കുള്ള പര്യായം. അങ്ങനെയുള്ളവർ, സ്വന്തം അവിവേകത്തെ, അപരൻ്റെ അജ്ഞതകൊണ്ടു ന്യായീകരിക്കാൻ ശ്രമിക്കും. മാത്രവുമല്ല, സ്വന്തം പിഴ, അപരൻ്റെ തെറ്റുകളുമായി താരതമ്യപ്പെടുത്തി, അതിനെ ന്യായീകരിക്കാനും ഒരുമ്പെടും. അവനവൻ്റെ ജീവിതത്തെ മറ്റുള്ളവരുടെ അളവു പാത്രം കൊണ്ടല്ല അളക്കേണ്ടത്. നമുക്ക് വ്യത്യസ്ഥരായിരിക്കാൻ കഴിയട്ടെ..

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments