Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 03 | തിങ്കൾ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 03 | തിങ്കൾ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

കാലത്തിനും ലോകത്തിനും അനുസരിച്ച് മാറാൻ നമുക്ക് കഴിയണം.

മനസ്സ് എത്തുന്നിടത്ത് മാത്രമേ മനുഷ്യനും എത്തിച്ചേരൂ. ഏതു ലക്ഷ്യവും തീവ്രമായ അഭിലാഷത്തിന്റെ അനന്തരഫലമാണ് എന്നത് ഓർക്കുക.

സന്നദ്ധതയാണ് പ്രധാനം, സാധ്യതയല്ല. ആയിരിക്കുന്ന സ്ഥലത്തുനിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള ബോധപൂർവമായ യാത്രയാകണം ജീവിതം.

ഇറങ്ങിപ്പുറപ്പെടാൻ സജ്ജരാകണം, നിലവിലുള്ള ശീലങ്ങളും കർമങ്ങളും ഉപേക്ഷിക്കാൻ സന്നദ്ധരാകണം.

രൂപപ്പെടുത്തണം, ലക്ഷ്യത്തിനനുസൃതമായ ചുറ്റുപാടുകൾ. ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടർന്നാൽ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടരും.

രൂപാന്തരം സംഭവിക്കണമെങ്കിൽ സ്വയം മാറ്റങ്ങൾക്കു വിധേയമാവണം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments