Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 21 | ചൊവ്വ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 21 | ചൊവ്വ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകാത്ത മനുഷ്യർ ഉണ്ടാവില്ല.

കുടുംബ ബന്ധങ്ങളിലെ തകർച്ചകൾ, രോഗങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ജോലിക്കാര്യങ്ങൾ, മരണം തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കും മിക്ക പ്രതിസന്ധികളും. അതിനെ എങ്ങിനെയാണ് നമ്മൾ നേരിടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്.

മനുഷ്യന് മസിൽ പവ്വർ പോലെ അത്യന്താപേക്ഷിതമാണ് മെൻ്റെൽ പവ്വറും.
മസിൽ പവ്വർ നന്നാക്കാനായി നമ്മൾ ജിംനേഷ്യത്തിൽ പോകുന്നു. ഏന്നാൽ മനുഷ്യൻ്റെ മെൻ്റെൽ പവ്വറിൻ്റെ ശക്തി കൂട്ടുന്നത് അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ്.

അതിജീവനം കൊണ്ട് അവൻ്റെ മന:ശ്ശക്തി പൂർവ്വാധികം ഉത്തേജിക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ജീവിതത്തോട് പോരാടി നമുക്ക് അവകാശപ്പെട്ടത് സ്വന്തമാക്കണം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments