Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 03 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 03 | വെള്ളി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

അവസരങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല .
രാത്രിക്ക് പുറകെ വരുന്ന പ്രഭാതം പോലെ, സൂര്യന് പുറകെ ചന്ദ്രൻ വരുന്നത് പോലെ,
ഡിസംബറിന് പുറകെ ജനുവരി വരുന്നത് പോലെ, ഒന്നിന് പുറകെ രണ്ട് വരുന്നതുപോലെ, അവസരങ്ങൾ എന്നും നമ്മളെ തേടി എത്തിക്കൊണ്ടിരിക്കും. അത് കാണാനും അറിയാനും നേടാനും പഠിക്കണം .

അവസരങ്ങൾ നിരവധി നമ്മുടെ മുന്നിലെത്താം . പരിശ്രമങ്ങളുടെ അളവുകോലാണ് അവയെ വിജയത്തിലേക്കൊ പരാജയത്തിലേക്കൊ നയിക്കുന്നത് .ഒരിക്കലും അവസരങ്ങൾ ഒന്നിലധികം തവണ നമ്മുടെ വാതിൽക്കൽ വന്നു മുട്ടുകയില്ലെന്ന് എപ്പോഴും ഓർത്തിരിക്കണം.

അവസരങ്ങൾ അപ്പൂപ്പൻ താടി പോലെയാണ്. നമ്മുടെ മുന്നിലൂടെയത് പറന്ന് കളിക്കും.. ഒരിക്കലും നമ്മളെ തേടി വന്നുവെന്ന് വരില്ല. സമയം കളയാതെ അതിനെ കൈക്കുള്ളിലാക്കേണ്ടത് നമ്മുടെ ചുമതലയാണ്.

ഓരോ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി പരിശ്രമിക്കുന്നതിലും അവസരങ്ങൾ നൽകുന്നതിലും നിങ്ങൾക്കൊന്നും നഷ്ടപ്പെടുന്നില്ല. യാതൊരു ഗുണവും ചെയ്തില്ലയെങ്കിലും അതിൽനിന്നൊരുപാട് പാഠങ്ങൾ പഠിക്കാൻ ഉണ്ടാവും.

ഏത് പരിസരത്ത് ജീവിക്കുന്നു. എന്തിനോട് ആഭിമുഖ്യം പുലർത്തുന്നു,
എന്തിന്റെ പിറകെ സഞ്ചരിക്കുന്നു തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൻ്റെ ഗതി തന്നെ നിശ്ചയിക്കുന്നത് . ചില മനുഷ്യർ ചിലപ്പോ ഴൊക്കെ അങ്ങനെയാണ്. എത്ര നല്ല അവസരങ്ങൾ കയ്യിൽ വെച്ച് കൊടുത്താലും കൈതട്ടി നടന്നു കളയും.

അവസരങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. എങ്കിലും ഓരോ തവണ അവസരങ്ങൾ വരുമ്പോഴും ശ്രമിക്കാതെ മാറി നിൽക്കരുത്. അങ്ങനെയാണെങ്കിൽ നിങ്ങളായിരിക്കും വിഡ്ഢികൾ. ശ്രമിച്ചിട്ടു് തോൽക്കുന്നത് നല്ലതാണ്. ഏന്നാൽ ശ്രമിക്കാതെ തോൽക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണ്.
നമ്മുടെ ഒറ്റപ്പെടലുകളാവട്ടെ എപ്പോഴും സ്വയം കണ്ടെത്തുവാനുള്ള അവസരങ്ങളാണ്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments