Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 30 | ചൊവ്വാ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 30 | ചൊവ്വാ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒരു ചെടിയില്‍ വിടരുന്ന പൂവ്‌പോലെയും ഒരു ഞൊടിയില്‍ വിടരുന്ന പുഞ്ചിരിപോലെയും ജീവിതത്തിന് ചാരുത പകരണം. എത്ര പ്രാവശ്യം വീണാലും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ പൊരുതിനേടാമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യമുണ്ടാകണം.

ജീവിതയാത്രയില്‍ വന്നുചേരുന്ന അവസരങ്ങളെല്ലാം ആ വഴിയിലെ വിളക്കുമാടങ്ങളാണ്,ആ അവസരങ്ങളെ നാം ഒരിക്കലും അവഗണിക്കരുത്.

ജീവിതത്തിലെ വിജയ പരാജയങ്ങളിൽ നമ്മുടെ പരിശ്രമം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നമ്മുടെ സംസാരവും.

നല്ലതു പറയാനും, നന്മകൾ വിതക്കാനും, നേട്ടങ്ങൾ കൊയ്തെടുക്കാനും, ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ട നാവിനെ പരാജയങ്ങളുണ്ടാവുന്ന രീതിയിൽ ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണ്.

നമ്മിലെ അവസാനിക്കാത്ത പരിശ്രമ ശീലവും സംസ്‍കാരസമ്പന്നവുമായ വാക്കുകൾ കൊണ്ടും നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തി ലക്ഷ്യത്തിലേക്ക് മുന്നേറാൻ ശ്രമിക്കുക.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments