Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 28 | ഞായർ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 28 | ഞായർ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

സൗഹൃദത്തിന്റെ അളവുകോൽ ആത്മാർത്ഥതയാണ്, അചഞ്ചലമായ പരസ്പര വിശ്വാസമാണ്. ഏതു സാഹചര്യത്തിലും കൂടെയുണ്ടാകുമെന്നുള്ള ഉറപ്പാണ്.

സല്ലാപങ്ങൾക്കുവേണ്ടി മാത്രം നിലകൊള്ളുന്ന സൗഹൃദങ്ങൾ തികച്ചും സാന്ദർഭികമായിരിക്കും. സ്വന്തം കാര്യം കണ്ടു കഴിഞ്ഞാൽ അവർക്കു പിന്നെ നമ്മൾ വെറും കറിവേപ്പില മാത്രമാകും.

നല്ലനേരത്തെ ആഘോഷങ്ങളിൽ സന്നിഹിതരായവരെല്ലാം ചേർന്ന് തീർക്കുന്നതല്ല സുഹൃദ്‌വലയം. ആകസ്‌മികതയിലും അപകടങ്ങളിലും ഒരുമിക്കുന്ന അപൂർവ വ്യക്തികളുടെ ആശ്ലേഷമാണത്.

അത്യാഹിതങ്ങളാണ് ശാശ്വതമായ തിരിച്ചറിവ് നൽകുന്നത്. കാരണം അവയ്‌ക്ക് ചങ്ങാത്തങ്ങളെ ഉരച്ചുനോക്കാനുള്ള കഴിവുണ്ട്.

സ്വാർത്ഥമതികളുടെ സൗഹൃദങ്ങളെ സൂക്ഷിക്കണം, ശത്രുക്കളിൽ ആരും പ്രതീക്ഷ അർപ്പിക്കാറില്ല, പക്ഷേ, സൗഹൃദങ്ങളെ വിശ്വാസത്തിലെടുക്കും. ശത്രുക്കളുടെ കുടിലതയെക്കാൾ പലപ്പോഴും സൂക്ഷിക്കേണ്ടത് കൂടെനിൽക്കുന്നവരുടെ നിസ്സംഗതയെയാണ്.
ആത്മ ബന്ധങ്ങൾ ആഴത്തിൽ വേരൂന്നിയ സൗഹൃദങ്ങളെ നമുക്കു നെഞ്ചോടു ചേർക്കാം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments