Tuesday, May 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 24 | ബുധൻ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 24 | ബുധൻ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഭൂതകാലത്തോട് പൊരുതിക്കൊണ്ടിരിക്കാതെ നിലവിലെ സമയത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതാണ് ജീവിത വിജയത്തിനാധാരം. ഒരാളുടെ ജീവിത വിജയത്തിന് നിദാനമായ കാരണങ്ങള്‍ മറ്റൊരാളുടെ ജീവിത വിജയത്തിന്പ്ര യോജനപ്പെടണമെന്നില്ല.

നാം സ്വന്തമായി ഒരു ജീവിതശൈലി രൂപപ്പെടുത്തുക, അന്വേഷിക്കുകയും തിരയുകയും, പരാജയങ്ങളെ അവഗണിക്കുകയും ചെയ്യുക. നമ്മുടെ ലക്ഷ്യം അര്‍ത്ഥവത്താണെങ്കില്‍, മൂല്യമുള്ളതാണെങ്കില്‍, നാം വിജയിക്കുക തന്നെ ചെയ്യും. കുറെയധികം നേടാനുണ്ട് എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ കരുത്തുള്ളവരാക്കണം. തളർന്നിരിക്കാൻ സമയമില്ല എന്ന് നാം നമ്മെ തന്നെ ബോധ്യപ്പെടുത്തണം.

മനസ്സിലുറപ്പിച്ച ചില നന്മയുള്ള തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് വലിക്കാൻ പലതും, പലരും വരും. അവയ്ക്കു മുന്നിൽ അന്ധതയും ബധിരതയും ആയുധമാകണം. ഇടയ്ക്കെങ്കിലും കാലിടറുന്നത് നല്ലതാണ് , മുന്നോട്ടുള്ള യാത്രയിൽ എത്രപേർ നമ്മുടെ കൂടെയുണ്ടാകും എന്നറിയാൻ അത് ഉപകാരപ്പെടും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments