Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 14 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 14 | വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഏതുതരം ബന്ധങ്ങളിൽ ആയാലും സന്തോഷം നഷ്ടപ്പെടുത്തുന്നതും, കണ്ണുകൾ നിറയുന്നതും, സത്യസന്ധമായി സ്നേഹം പകർന്ന് നല്കുന്നവർ മാത്രമായിരിക്കും. അല്ലാത്തവർ അവരുടേതായ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും.

സത്യം വിളിച്ചു പറയാൻ ഒരിക്കലും മടിക്കരുത്. എതിർക്കുന്നവർ എതിർത്തു കൊണ്ടേയിരിക്കും. തരണം ചെയ്യേണ്ടവർ ഏതു പ്രതിസന്ധിയേയും മറികടക്കുക തന്നെ ചെയ്യും.

സത്യസന്ധത നിങ്ങളുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും സൃഷ്ടിയാണ്. കള്ളം പറയുമ്പോഴും പ്രവൃത്തിക്കുമ്പോഴും പിന്നീട് അതിനെ സംരക്ഷിക്കുവാൻ കൂടുതൽ കൂടുതൽ കളവുകൾ പറയുകയും അതിന്റേതായ പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്യും. സത്യസന്ധത കൃത്യമായി പാലിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും സമാധാനവും കൊണ്ടുവരും.

അസത്യം നാടുവാഴുന്ന ഇക്കാലത്ത് സത്യം വിളിച്ചു പറയുന്നത് ഒരു വിപ്ലവ പ്രവർത്തനം തന്നെയാണ് . സത്യമെന്ന പ്രകമ്പനത്താൽ നിലംപതിക്കുന്ന ഒന്നാണ് മനുഷ്യൻ പടുത്തുയർത്തിയ കല്ലുവെച്ച ഈ നുണക്കോട്ടകൾ എല്ലാം തന്നെ .

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments