Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 04| തിങ്കൾ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 04| തിങ്കൾ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

വാക്കുകൾ കൊണ്ടും,പ്രവർത്തികൾ കൊണ്ടും,മനസ്സുകൊണ്ടും നന്മകൾ വർത്തിക്കാൻ കഴിയുന്നത് വ്യക്തിത്വത്തിന്റെ മഹത്വമാണ്.

നമ്മിൽ നിന്നും എന്താണോ പുറത്തേക്ക് വഹിക്കുന്നത് അവയുടെ ഗുണങ്ങൾ തന്നെയാണ് തിരിച്ച് നമ്മിലേക്കും വരുന്നതും. ചുറ്റിലും നന്മയുടെയും സന്തോഷത്തിന്റെയും സുഗന്ധം പരത്താൻ കഴിഞ്ഞാൽ നമുക്കും അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. എല്ലാ കാഴ്ചകളും സ്വന്തം കണ്ണുകൾകൊണ്ടു മാത്രം കാണാൻ കഴിയില്ല.. എല്ലാ ശബ്ദങ്ങളും സ്വന്തം ചെവികൾകൊണ്ടു മാത്രം കേൾക്കാനും കഴിയില്ല.

പറയാൻ അനുവദിക്കണം, കേൾക്കാൻ തയാറാകണം.. പറയാൻ അറിവു മാത്രം മതി, കേൾക്കാൻ സന്നദ്ധത കൂടി വേണം. അറിയാൻ ശ്രമിക്കുന്ന എന്തിനെയും എല്ലാ വശത്തുനിന്നും അറിയണം. ഓരോരുത്തരും അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിൽ മാത്രമേ, ഉപദേശകരുടെ വേഷം അണിയാവൂ.

ഒരാളെയോ സ്ഥലത്തെയോ പഠിക്കണമെങ്കിൽ അയാളാകണം, അവിടെയുണ്ടാകണം.. ഏതാനും മിനിറ്റുകൾ കൊണ്ട്‌മാത്രം ഉണ്ടാക്കിയ അഭിപ്രായ രൂപീകരണത്തിന്ന് യാഥാർഥ്യവുമായി ദൂരം കൂടുതലായിരിക്കും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments