Sunday, April 14, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 04| തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 04| തിങ്കൾ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനാകട്ടെ
__________________________________

ഉറക്കത്തിലായിരുന്ന ഗുരുവൊരു സ്വപ്നം കണ്ടു : “താനൊരു ചിത്രശലഭമായി പറന്നു നടക്കുന്നു. മനുഷ്യനാണെന്ന തോന്നലേയില്ല”പെട്ടന്നു, ഉറക്കത്തിൽ നിന്നുമദ്ദേഹം ഞെട്ടിയുണർന്നു. താൻ കണ്ടതു വെറും സ്വപ്നമാണെന്നും, താൻ മുറിക്കുള്ളിലെ കട്ടിലിൽ കിടക്കയാണെന്നും അദ്ദേഹത്തിനു മനസ്സിലായി. എങ്കിലുമദ്ദേഹം ചിന്തിച്ചു: “കുറച്ചു മുമ്പു, ശലഭമാണെന്നു സ്വപ്നം കണ്ട മനുഷ്യനാണോ താൻ, അതോ ഇത്രയും കാലം,മനുഷ്യനാണെന്നു സ്വപ്നം കണ്ട ഒരു ചിത്രശലഭമോ”

ഒരളവിൽ, മനുഷ്യൻ ഒരനന്ത സാദ്ധ്യതയാണ്. എന്നാൽ കുറവുകളുടെ ഭാണ്ഡവും പേറിക്കൊണ്ടാണവൻ/ അവൾ നടക്കുന്നത്. നമ്മിൽ പലരുടെയും ജീവിതത്തിലും ചുറ്റുപാടുകളിലും മുഴുവൻ, പരിമിതികൾ കണ്ടെത്താനാണു നാം ശ്രമിക്കുന്നത്. പെണ്ണായിപ്പോയതിൻ്റെ; കുട്ടിയായതിൻ്റെ,സാമ്പത്തിക പരാധീനതകളുടെ, പ്രശ്നങ്ങളുടെ വാർധക്യത്തിലായതിൻ്റെ,പരാതികളുടെ ഭാണ്ഡക്കെട്ടുകൾ നമ്മുടെ ശേഷി വർദ്ധിപ്പിക്കുയില്ല; കുറയ്ക്കുകയേയുള്ളു.

പരാധീനതകളുടെ മൊത്ത വിതരണക്കാരെയല്ല ലോകത്തിനാവശ്യം. പരിധികൾക്കും പരിമിതികൾക്കുമപ്പുറം മുന്നേറാൻ തയ്യാറാകുന്നവരേയാണ്. ഒരു മനുഷ്യനെക്കൊണ്ടെന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനു, ഒറ്റ ഉത്തരമേയുള്ളു. എന്തുചെയ്യാൻ കഴിയും. അതിനാവശ്യമായ നിശ്ചയദാർഢവും, ഇച്ഛാശക്തിയും, അദ്ധ്വാന സന്നദ്ധതയും അയാൾക്കുണ്ടെങ്കിൽ ലോകത്തിനു മീതേ പറന്നുയർന്നതും,ചന്ദ്രനിൽ പോയതും, ആഴങ്ങൾ താണ്ടിയതുമെല്ലാം നമ്മേപ്പോലുള്ള മനുഷ്യർ തന്നെ . പക്ഷെ, അവർ സ്വപ്നങ്ങൾ കാണാൻ തയ്യാറായി അതിനായി അഹോരാത്രം അദ്ധ്വാനിച്ചു എന്നുംമാത്രമാണ്.

വെറുതെ സ്വപ്നം കണ്ടാൽ മാത്രം പോരാ. കഴമ്പുള്ള സ്വപ്നങ്ങൾ കാണണം. നാം കാണുന്ന സ്വപ്നങ്ങളെ യഥാർത്ഥ്യമാക്കാൻ കഠിനമായി അദ്ധ്വാനിക്കാനും തയ്യാറാകണം.

ദൈവം സഹായിക്കട്ടെ..
ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം.🙏

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments