Friday, April 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 24| ശനി✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 24| ശനി✍ബേബി മാത്യു അടിമാലി

ശൂന്യമായ മനസ്സിനേക്കാൾ അഭികാമ്യമാണ് തുറന്ന മനസ്സ്.
മനുഷ്യൻ്റെ മാഹാത്മ്യം ഏതെന്നു ചോദിച്ചാൽ അതിനുത്തരം മനസ്സിൻ്റെ മാഹാത്മ്യം എന്നാകുന്നു.

മനസ്സ് നല്ലതെങ്കിൽ മനുഷ്യനും നല്ലവനാകും. മനസ്സ് ശൂന്യമാണെങ്കിൽ മനുഷ്യൻ ഒന്നിനും കൊള്ളാത്തവനാകും. അതേസമയം തുറന്ന മനസ്സിൽ നിന്നും ഒന്നിനു പുറകെ മറ്റൊന്നായി വരുന്ന നല്ല ചിന്തകൾ നമ്മുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. അത് വഴി തിരിച്ചറിവും ബോധവും പുലർത്താനായാൽ പ്രവർത്തനങ്ങളെ നേരായ വഴിയിൽ നയിക്കാനാകും.

ആത്മാരാധനയിൽ നിന്ന് ഉയരുന്ന സങ്കീർത്തനങ്ങൾക്ക്‌ അഹംഭാവത്തിന്റെ സ്വരം ആയിരിക്കും .ആത്മാവബോധം നമുക്ക്‌ ആവശ്യമാണ്‌, ആത്മപ്രശംസ അപകടകരവും .

സ്വന്തം വൈശിഷ്ട്യങ്ങൾ ഉച്ചഭാഷിണിയിലൂടെ പ്രഘോഷിക്കുന്നവരെ ആളുകൾ രഹസ്യമായൊ പരസ്യമായൊ പരിഹസിക്കും.

സവിശേഷതകളെ കുറിച്ച്‌ സംസാരിച്ച്‌ നടക്കേണ്ട കാര്യമില്ല . സവിശേഷതകൾ സ്വയം സംസാരിക്കും, പ്രവർത്തികളിലൂടെയും പ്രതികരണങ്ങളിലൂടെയും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments