Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 21| ബുധൻ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 21| ബുധൻ ✍ബേബി മാത്യു അടിമാലി

ബഹുമാനം നാം മറ്റുള്ളവർക്ക് കൊടുത്താലേ നമുക്കും തിരിച്ച്കിട്ടുകയുള്ളു.സ്വയം ബഹുമാനം ഉള്ളവനെ മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയു .എന്നാൽ എല്ലാ സമയത്തും എല്ലാവർക്കും ഒരു പോലെ നൽകാൻ പറ്റാത്തതുമാണ് ബഹുമാനം.

ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ നമുക്ക് തോന്നുന്ന ഇഷ്ടം ആണ് ആ വ്യക്തിക്ക് നമ്മൾ നൽകുന്ന ബഹുമാനം.
എന്നാൽ ബഹുമാനം യാചിച്ചോ , അതുമല്ല നിർബന്ധപൂർവ്വമോ നേടിയെടുക്കേണ്ട ഒന്നല്ല. മനസ്സിൽ നിന്ന് തോന്നേണ്ട ഒന്നാണ്.

പ്രായത്തെക്കാൾ പ്രവൃത്തികൾ കൊണ്ട് ബഹുമാനം അർഹിക്കുന്നവരുണ്ട് , എന്നാൽ അത് പോലെ പ്രവൃത്തികൾ കൊണ്ട് ബഹുമാനം നഷ്ടപ്പെടുത്തുന്നവരും ഉണ്ട്.

നിർബന്ധിച്ച് ബഹുമാനം നേടിയെടുക്കേണ്ടത് അല്ല അങ്ങനെ നേടിയെടുക്കുന്ന ബഹുമാനവും സ്നേഹവും നമുക്ക് നഷ്ടമാകുകയും, വെറുപ്പ് മാത്രം അവശേഷിക്കുകയും ചെയ്യും.

ഏതൊരു വ്യക്തിയുടെയും രൂപത്തിലല്ല ബഹുമാനം തോന്നേണ്ടത് മറിച്ച് അവർ കാണിക്കുന്ന ദയ, സ്നേഹം, സത്യന്ധത, വിശ്വാസം എന്നിവയിലാണ് ബഹുമാനം തോന്നുക.

ഓരോർത്തരുടെയും മനസ്സിൽ മുതിർന്നവരോട് ബഹുമാനവും സമപ്രായക്കാരോട് സൗഹൃദവും, കുട്ടികളോട് വാൽസല്യവും സൂക്ഷിക്കുക.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments