Wednesday, October 21, 2026
Homeകേരളംഇടുക്കിയിൽ പെൺകുട്ടിയെ കൊന്ന് കത്തിച്ച കേസ്; ഒന്നാം പ്രതിയുടെ സഹോദരനും അറസ്റ്റിൽ.

ഇടുക്കിയിൽ പെൺകുട്ടിയെ കൊന്ന് കത്തിച്ച കേസ്; ഒന്നാം പ്രതിയുടെ സഹോദരനും അറസ്റ്റിൽ.

ഇടുക്കി: ഇടുക്കി കരിമണലിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ നിഖിൽ സതീഷ് അറസ്റ്റിൽ. മൃതദേഹം മറവുചെയ്യാൻ സഹായിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. 18 വയസുകാരനായ നിഖിലിനെ കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പിടികൂടിയത്.

ഒരാഴ്ച മുൻപ് ഇടുക്കി പാമ്പളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ മരിച്ചത് തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയാണെന്നും ബോഡിനായ്ക്കന്നൂർ സ്വദേശിയായ നിഷാന്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയെന്നും തുടർന്ന് മൃതദേഹം കത്തിച്ചെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും നിഖിൽ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ