Sunday, July 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 21 | വെള്ളി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 21 | വെള്ളി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒന്നും ഒന്നിൻ്റെയും അവസാനമല്ല. എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തു നിന്നും പുതിയ അരംഭങ്ങൾക്ക് തുടക്കമിടാൻ നമുക്ക് കഴിയണം.

ലോകം ഇന്നത്തോടെ അവസാനിക്കുന്നില്ല. നല്ല നാളുകൾ ഇനിയും വരും. ഇന്ന് എന്റെ ദിവസമല്ല എന്നോർത്ത് നിരാശപ്പെടേണ്ട. കാലം എന്നെങ്കിലും നമ്മുടെ കൈകളിൽ ആ ദിനം കൊണ്ടെത്തിക്കും. അസ്തമയത്തിലും പുലരി ദർശിക്കാൻ നമുക്ക് കഴിയണം.

ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല കാരണം നാളത്തെ പുലരിയിലാണ് എന്റെ പ്രതീക്ഷ. നാം നല്ലവരാകുക, നന്മ ചെയ്യുക. ഇത്തിരിയുള്ളൊരു ജീവിതത്തിൽ മറ്റുള്ളവര്‍ക്ക് വേണ്ടി ഒത്തിരി ചെയ്യുക.

ആളുകൾ ചിലപ്പോൾ നമ്മുടെ കുറ്റം പറയാം, കുറ്റം കണ്ടെത്താം, കളിയാക്കാം, വിമർശിക്കാം, ഇതൊക്കെ ഭൂമിയിൽ സർവ്വസാധാരണയാണ്.
മറ്റുള്ളവർ തന്നെപ്പറ്റി എന്തു വിചാരിക്കുന്നുവെന്ന ചിന്ത നമ്മെ ഉൾവലിഞ്ഞ സ്വഭാവക്കാരാക്കുന്നു. ആരെന്തു വിചാരിച്ചാലും നമുക്ക് ശരിയെന്നു തോന്നുന്നതു മാത്രം ചെയ്യാം.

സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും. ഇന്ന് നാം ശക്തനായിരിക്കാം. എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നമ്മേക്കാൾ ശക്തിയുണ്ട്. അതിനാൽ ഉള്ള സമയം നല്ലതു ചെയ്തു ജീവിക്കാം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments