Sunday, July 21, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 21 | വെള്ളി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 21 | വെള്ളി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കഴിവും കനിവും ഉളളവരാകാം നമുക്ക്
———————————————————

സ്ഥിരമായി ഗോതമ്പു കൃഷി ചെയ്തിരുന്ന ഒരു കർഷകൻ എല്ലാവർഷവും കാർഷീക മേളയിൽ പങ്കെടുക്കുമായിരുന്നു. മികച്ച ഉൽപ്പന്നത്തിനുള്ള സമ്മാനം എല്ലാ വർഷവും അദ്ദേഹത്തിനാണു ലഭിച്ചിരുന്നത്. താൻ കൃഷിക്കു പയോഗിച്ചിരുന്ന വിത്ത് അദ്ദേഹം മറ്റു കർഷകരുമായി പങ്കു വയ്ക്കുമായിരുന്നു.

ഒരു പത്ര പ്രതിനിധി അദ്ദേഹത്തോടു ചോദിച്ചു: “മറ്റു കർഷകർ താങ്കളുമായി മൽസരിക്കുന്നുണ്ട്. എന്നിട്ടും താങ്കളുടെ കൈയ്യിലെ അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എന്തിനാണ് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത്?” ആ കർഷകൻ്റെ മറുപടി ഇപ്രകാരമായിരുന്നു: “ഗോതമ്പു പൂത്തു നിൽക്കുമ്പോൾ, കാറ്റു വഴിയാണു പരാഗണം നടക്കുന്നത്. അടുത്തുള്ള കർഷകർ നിലവാരം കുറഞ്ഞ വിത്താണ് ഉപയോഗിക്കുന്നതെങ്കിൽ, പരാഗണം നടക്കുമ്പോൾ എൻ്റെ വിത്തിൻറെയും ഗുണമേന്മ കുറയും. എന്നാൽ, എല്ലാവരുടെയും ഗോതമ്പ് ഉയർന്ന നിലവാരം പുലർത്തിയാൽ, എൻ്റെ വയലിലെ ഗോതമ്പും ഗുണ മേന്മയുളളതായിരിക്കും.

മറ്റുള്ളവരെ തോൽപിക്കുന്നതല്ല വിജയം. ഒരാൾ ജയിക്കാൻ, എതിരാളി തോൽക്കണമെന്നു നിർബന്ധമില്ല. പൂർണമായും സ്വന്തമെന്ന് അവകാശപ്പെടാൻ ആർക്കും ഒന്നുമില്ല. ഓരോരുത്തരും വേരൂന്നുന്നതും പടർന്നു പന്തലിക്കുന്നതും, അവരവരുടെ ചുറ്റുപാടുകളിലാണ്. ഒരാൾ ജീവിക്കുന്ന പരിസരത്തിൻ്റെ ഗുണമേന്മ അയാളുടെ ജീവിതത്തിലുണ്ടാകും. നാം ശ്വസിക്കുന്ന ജീവവായു പോലും, നാം ജീവിക്കുന്ന അന്തരീക്ഷത്തിൻ്റെ സംഭാവനയാകുമ്പോൾ, പിന്നെന്തിനേക്കുറിച്ചാണ് എൻ്റേതെന്നു പറഞ്ഞ് അഹങ്കരിക്കാൻ ആകുക?

എല്ലാവരും വളരണം. എല്ലാവരും വിജയിക്കണം. സ്വയം വിജയിക്കുന്നതു കഴിവ് മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കുന്നതു കനിവ് . നമുക്കു കഴിവും കനിവും ള്ളവരാകാം

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments