Thursday, February 13, 2025
Homeകേരളംസംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ  തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം നൽകി.

സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ സംസ്ഥാനത്ത് ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞു കിടക്കുന്ന പദവി ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രണബ് ജ്യോതി നാഥ് തൽക്കാലം തുടരട്ടെ എന്നാണ് തീരുമാനം. കേന്ദ്ര തസ്തികയിൽ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments