Friday, February 7, 2025
Homeകേരളംഭൂഗർഭ ജലവിനിയോഗം കൂടിയതിനെ തുടർന്നു, കുഴൽ കിണറുകൾക്ക്​ നിയ​ന്ത്രണം വരും

ഭൂഗർഭ ജലവിനിയോഗം കൂടിയതിനെ തുടർന്നു, കുഴൽ കിണറുകൾക്ക്​ നിയ​ന്ത്രണം വരും

കൊച്ചി: ഭൂഗർഭ ജലലഭ്യത കുത്തനെ ഇടിഞ്ഞതോടെ കുഴൽക്കിണറുകളുടെ കണക്കെടുക്കാൻ സംസ്ഥാന ഭൂജലവകുപ്പ് ഒരുങ്ങുന്നു. വർഷംതോറും ഭൂഗർഭ ജലവിതാനം കുറയാൻ കുഴൽക്കിണറുകൾ കാരണമാകുന്നെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ദുരുപയോഗം കണ്ടെത്താൻ ധൃതഗതിയിലുള്ള കണക്കെടുപ്പ്​ നടത്തുന്നത്​. കേന്ദ്ര ജലമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.​ കുഴൽക്കിണറുകൾക്ക്​ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ മുന്നോടിയാണ്​ കണക്കെടുപ്പ്​. കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായി കുഴല്‍ക്കിണര്‍ കുഴിക്കുന്ന എല്ലാ യന്ത്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

അനധികൃത കുഴല്‍ക്കിണർ കുഴിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാൻ ​കേന്ദ്ര നിയമനിർമാണം പുന പരിശോധിക്കും.

● കേരളത്തിലെ ഭൂഗര്‍ഭ ജലലഭ്യത 565 കോടി ക്യുബിക് മീറ്റർ.

ഗാര്‍ഹികാവശ്യയോഗ്യം: 147 കോടി ക്യുബിക് മീറ്റർ

ജലസേചന യോഗ്യം: 116 കോടി ക്യുബിക് മീറ്റർ.

● ഏറ്റവും കൂടുതൽ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് പാലക്കാട് ജില്ലയിൽ: 5841 ലക്ഷം ക്യുബിക് മീറ്റര്‍.

ഏറ്റവും കുറവ് ഇടുക്കിയിൽ: 1887 ലക്ഷം ക്യുബിക് മീറ്റർ

കേരളത്തിലെ പൊതുകുഴല്‍ക്കിണറുകൾ 17,206 (2016)

ഏറ്റവും കൂടുതല്‍ കാസര്‍കോട്:3270.

കുറവ് ആലപ്പുഴയിൽ: 67.

കേരളത്തില്‍ മഴ ശരാശരിയിൽ കുറവില്ലെങ്കിലും ഭൂഗര്‍ഭ ജലശേഖരത്തിന്റെ അളവില്‍ ഇടിവുണ്ടാകുന്നതായി ജല മന്ത്രാലയം. ഭൂഗര്‍ഭ ജലവിതാനത്തില്‍ സുരക്ഷിത യൂണിറ്റുകളായിരുന്ന കോഴിക്കോട്, ശാസ്താംകോട്ട, വര്‍ക്കല സെമി ക്രിറ്റിക്കല്‍ വിഭാഗത്തിലേക്ക് മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments