Monday, December 9, 2024
Homeകേരളംപറവൂരില്‍ മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു.

പറവൂരില്‍ മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു.

കൊച്ചി: യുവതിയെ കഴുത്തറുത്ത്കൊലപ്പെടുത്തിയശേഷംഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു.വടക്കന്‍പറവൂര്‍ചേന്ദമംഗലംപഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത്കൊന്നശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കിനെതുടര്‍ന്നാണു സംഭവം.

വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. ഭാര്യയും പിതാവും തമ്മില്‍ വഴക്കുപതിവായിരുന്നെന്നു ഷാനുവിന്റെ ഭര്‍ത്താവ് സിനോജ് പറഞ്ഞു.ഭക്ഷണത്തെച്ചൊല്ലി ആറുമാസം മുന്‍പു വഴക്ക് രൂക്ഷ മായെന്നുംഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു.

രാവിലെജോലിക്കുപോയ ശേഷം ഷാനുവിനെ വിളിച്ചിരുന്നതായും അപ്പോള്‍പ്രശ്‌നങ്ങളൊന്നുംപറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു. പിതാവുമായി യോജിച്ചു പോകാന്‍കഴിയാത്തതിനെ മറ്റൊരു സഹോദരന്‍ വീടുമാറിയിരുന്നു.

സിനോജിന്റെയുംഷാനുവിന്റെയുംഎല്‍കെജിയില്‍പഠിക്കുന്നഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളില്‍പോയശേഷം ഷാനുവീട്ടില്‍ഒറ്റക്കുള്ളപ്പോഴായിരുന്നുസെബാസ്റ്റ്യന്റെ ആക്രമണം. തുടര്‍ന്ന്ഇയാള്‍തൂങ്ങിമരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments