Tuesday, May 21, 2024
Homeകേരളംഅടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം: ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം: ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു .

കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments