Friday, April 17, 2026
Homeകേരളംആറ്റിങ്ങലിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അടൂർ പ്രകാശിന് ജയം

ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അടൂർ പ്രകാശിന് ജയം

ആറ്റിങ്ങൽ – ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ചവച്ച സിപിഐഎം സ്ഥാനാർഥി വി. ജോയിയെ പിന്തള്ളിയാണ് അടൂർ പ്രകാശിന്റെ വിജയം.

വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ജോയിയുടെയും അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരന്‍ നേടി.

അവസാന നിമിഷം വരെ മുന്നിലായിരുന്ന വി.ജോയിയെ പിന്നിലാക്കിയാണ് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുത്തത്. അടൂർ പ്രകാശിന്റെ വിജയത്തോടെ ഇത്തവണയും ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നിൽ ഒതുങ്ങുമെന്ന് ഉറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com