Thursday, May 14, 2026
Homeകേരളം54 --മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

54 –മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം :- 54 –മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ കലാകാരന്മാർ പുരസ്കാരം ഏറ്റുവാങ്ങി.

സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് പുലർത്തിയ 48 കലാകാരൻമാർക്കാണ് 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും ബീന ആർ ചന്ദ്രനും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. അവാർഡിനർഹമായ മുഴുവൻ കലാകാരന്മാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ഷാജി എൻ കരുണിന് ജെ സി ഡാനിയൽ പുരസ്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയെ ലോകത്തെ അറിയിച്ച സംവിധായകന്റെ സിനിമകളെക്കുറിച്ചുള്ള ഓർമകളും മുഖ്യമന്ത്രി പങ്കുവെച്ചു. ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, പുരസ്കാര ജേതാക്കളായ പൃഥ്വിരാജ് , വിജയരാഘവൻ , ഉർവശി, ബീന ആർ ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com