കൊല്ലം : കൊല്ലം ചിന്നക്കടയിലെ നന്മ മെഡിക്കൽ സ്റ്റോറിലെ തീപിടിത്തത്തിൽ വഴിത്തിരിവ്. സ്ഥാപനം തീവെച്ച് നശിപ്പിച്ചത് കണ്ടെത്തൽ. ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്.
ഉടമയായ സ്ത്രീക്കും പങ്കുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഇൻഷുറൻസ് തുക കൈക്കലാക്കാൻ നടത്തിയ നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്. ഉടമയായ സ്ത്രീക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.



