Thursday, April 16, 2026
HomeKeralaപ്രധാനമന്ത്രി ഇന്ന് (ജനുവരി 16) കേരളത്തിലെത്തും

പ്രധാനമന്ത്രി ഇന്ന് (ജനുവരി 16) കേരളത്തിലെത്തും

കൊച്ചി —-രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു(ജനുവരി 16) കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങുകയും ചെയ്യും.

ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്രത്തിലും 10.15നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1.30നു മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 2.35ന് പ്രധാനമന്ത്രി ഐ.എൻ.എസ്. ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com