Saturday, July 27, 2024
HomeKeralaപുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി ('നോ യുവര്‍ കസ്റ്റമര്‍') നിര്‍ബന്ധമാക്കുന്നു.

പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി (‘നോ യുവര്‍ കസ്റ്റമര്‍’) നിര്‍ബന്ധമാക്കുന്നു.

കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകള്‍ ഫെബ്രുവരി 1 മുതൽ നിര്‍ജ്ജീവമാക്കുകയോ കരിമ്പട്ടികയില്‍ പെടുത്തുകയോ ചെയ്യും. അസൗകര്യങ്ങള്‍ ഒഴിവാക്കാൻ, ഉപയോക്താക്കള്‍ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കുന്നതായും ശരിയായ കെവൈസി ഇല്ലാതെ ഫാസ്ടാഗുകള്‍ വിതരണം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

എട്ട് കോടിയിലധികം ഉപയോക്താക്കളാണ് നിലവല്‍ ഫാസ്റ്റ് ടാഗിനുള്ളത്. അതേസമയം രാജ്യത്ത് ഫാസ്ടാഗ് അവതരിപ്പിച്ചതോടെ ടോള്‍ പ്ലാസകളിലെ ശരാശരി സമയം 47 സെക്കൻഡായി കുറച്ചതായി ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു.ഉപഭോക്താക്കള്‍ ‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ എന്ന നയം പിന്തുടരുകയും അതാത് ബാങ്കുകള്‍ വഴി മുമ്ബ് നല്‍കിയ ഫാസ്ടാഗുകള്‍ ഉപേക്ഷിക്കുകയും വേണമെന്ന് ദേശീയപാത മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments