Saturday, July 27, 2024
HomeKeralaഅയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്.

അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്.

പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.00 മണിയോടെയാണ് അപകടം.

കർണ്ണാടക ബാംഗ്ലൂർ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ വാനാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട വാൻ
കലുങ്കിൽ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു..

12 യാത്രക്കാരാണ് വാഹത്തിലുണ്ടായിരുന്നത്.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഒരാ കാലിൻ്റെ പരിക്ക് ഗുരുതരമാണ്.ഇയാളുടെ കാൽ പാദം അറ്റ നിലയിലാണ്.നാട്ടുകാർ ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments