Thursday, February 29, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

സൂക്ഷ്മതയോടെ മാത്രം പ്രതികരിക്കുക
———————————————-

തന്റെ വിശ്വസ്തനായ ഒരു അനുചരനെ നബി വിദേശത്തേക്ക്, പരിശീലനത്തിന് അയയ്ക്കുകയാണ്. പ്രവാചകൻ അദ്ദേഹത്തത്തിനു നൽകിയ ഉപദേശം ഇപ്രകാരമായിരുന്നു: “നാട്ടുകാരോടു നല്ല രീതിയിൻ പെരുമാറുക. തിന്മയെ നന്മ കൊണ്ടു മാത്രം പ്രതിരോധിക്കുക” ഓരോ സാഹചര്യത്തോടും നാമെങ്ങനെ പ്രതികരിക്കണമെന്ന പാഠം, ഈ ഉപദേശത്തിൽ ഉൾച്ചേർന്നിരിക്കുന്നു. “ഓർക്കുക, പാർക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക”: ഇതാണല്ലോ, ജ്ഞാനമൊഴികൾ നമുക്കു നൽകുന്ന ജീവിത ദർശനം.

ആലോചിച്ചുള്ള പ്രതികരണങ്ങൾക്ക്, ആളുകളുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. എന്തെങ്കിലും കാര്യത്തിൽ, നമ്മോടു ദേഷ്യപ്പെടുന്ന ആളോടു, തിരിച്ചു ദേഷ്യപ്പെട്ടാൽ, അസഭ്യം പറയുന്ന ആളോടു കൂടുതൽ മോശമായ ഭാഷയിൽ സംസാരിച്ചാൽ, എന്താകും ഫലം. വർഷങ്ങൾ കഴിഞ്ഞാലും മാഞ്ഞു പോകാത്ത മുറിപ്പാടുകൾ, രണ്ടു പേരുടേയും ഓർമ്മയിൽ തങ്ങിനിൽക്കും. ചില നൈമിഷിക വൈകാരിക പ്രതികരണങ്ങൾ ഒരിക്കലും വിളക്കിച്ചേർക്കാൻ ആകാത്ത വിള്ളലുകൾ ആയിരിക്കും സൃഷ്ടിക്കുക.

നമ്മിലെ ക്ഷോഭം നിയന്ത്രിക്കാൻ നമുക്കാകണം. പ്രശ്നങ്ങളിൽ ക്ഷമ കൈകൊള്ളുകയും, സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നത്. ഏറെ മഹത്തരമായ കർമ്മമാണു സ്വയ നിയന്ത്രണം വിട്ടു പ്രവർത്തിക്കുന്നത്. കൂടുതൽ പ്രശ്നങ്ങൾക്കു മാത്രമേ കാരണം ആകൂ.”കോപിച്ചാൽ, പാപം ചെയ്യാതിരിക്കുവിൻ” എന്നാണു വിശുദ്ധ ലിഖിതം അനുശാസിക്കുന്നത്.

സർവ്വേശ്വരൻ നമ്മെ അതിനു സഹായിക്കട്ടെ.
എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments