Monday, February 26, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 21 | ഞായർ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 21 | ഞായർ ✍ബേബി മാത്യു അടിമാലി

ജീവിക്കുന്ന വർത്തമാന കാല സാഹചര്യത്തോട് വേണ്ട രീതിയിൽ സംവധിക്കാൻ മടിച്ചു നിന്നാൽ ജീവിതത്തിൽ വിലപ്പെട്ടതു പലതും നമുക്ക് നഷ്ടപ്പെടാം.

ഭൂതകാലത്തോട് പൊരുതിക്കൊണ്ടിരിക്കാതെ നിലവിലെ സമയത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതാണ് ജീവിത വിജയത്തിനാധാരം.

ഒരാളുടെ ജീവിത വിജയത്തിന് നിദാനമായ കാരണങ്ങള്‍ മറ്റൊരാളുടെ ജീവിതവിജയത്തിന് പ്രയോജനപ്പെടണമെന്നില്ല.

നാം സ്വന്തമായി ഒരു ജീവിതശൈലി രൂപപ്പെടുത്തുക, അന്വേഷിക്കുകയും തിരയുകയും, പരാജയങ്ങളെ അവഗണിക്കുകയും ചെയ്യുക.

നമ്മുടെ ലക്ഷ്യം അര്‍ത്ഥവത്താണെങ്കില്‍ മൂല്യമുള്ളതാണെങ്കില്‍, നാം വിജയിക്കുക തന്നെ ചെയ്യും.

ഓരോ വേഷപ്പകർച്ചയിലും ഓരോ പകർന്നാട്ടങ്ങളിലും നമ്മുടെ നിലപാടുകൾക്ക് വലിയ പ്രാധാന്യം ഉണ്ടന്ന് തിരിച്ചറിയുക.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments