Saturday, July 27, 2024
HomeUS Newsമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മറവിരോഗം ഇന്ന് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. അതുപോലെ തന്നെ മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ എന്നുള്ളത്. പുതിയതായി പുറത്ത് വരുന്ന പഠനങ്ങള്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. മറവി രോഗത്തിനുള്ള സാധ്യത അമിത വണ്ണമുള്ളവരില്‍ ഉണ്ടെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

തലച്ചോറിലെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരികമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനുമാണ് മറവി രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുള്ളത്. ക്രമമില്ലാത്ത ഭക്ഷണ ശീലവും അമിത വണ്ണവും ശരീരത്തിലെ ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ തെളിയുന്നു. ഇത് ഡിമന്‍ഷ്യയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്.

ക്രമം തെറ്റിയ ഭക്ഷണ ശീലം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ഹിപ്പോക്യാമ്പസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് മറവി രോഗത്തിന് ഇടയാക്കുകയും ചെയ്യും. തലച്ചോറിന്റെ മിക്ക ഭാഗങ്ങളും മറവിയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ വിവരിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments