Sunday, February 25, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 13 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 13 | ശനി ✍ബേബി മാത്യു അടിമാലി

പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു മനുഷ്യ ജീവിതവും ഇന്നോളം ഉണ്ടായിട്ടില്ല. അതുപോലെ തന്നെ സന്തോഷവും സങ്കടങ്ങളും എല്ലാവർക്കും ഉണ്ടാകും.

കഴിഞ്ഞുപോയ ദിനങ്ങളെല്ലാം നല്ലതിനാണെന്ന് ചിന്തിക്കാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ , കൈവിട്ടു പോയതൊന്നും നഷ്ടങ്ങളല്ലെന്ന് ചിന്തിക്കാതെ നമുക്ക് ജീവിക്കാൻ കഴിയുമെങ്കിൽ, അവിടെയാണ് നമ്മുടെ ജീവിതം സുന്ദരമാകുന്നത്.

ഒരു തൂവൽ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല.
ഒരു പരാജയമോ നഷ്ടമോ ഉണ്ടായി എന്നു കരുതി നാം തളരാനും പാടില്ല.

നേടിയതിന്റെയും നഷ്ടപ്പെടുത്തിയതിന്റെയും അളവ് നോക്കിയാൽ എപ്പോഴും മുൻതൂക്കം നഷ്ടങ്ങൾക്ക് തന്നെയാണ്. അതിൽ ഏറ്റവും വലിയ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ഇന്നലെകളാണ്. നഷ്ടങ്ങൾ, അതങ്ങനെയാണ്. ചില്ലയിൽ നിന്നും കൊഴിഞ്ഞാലും കരിയിലകൾ പോലെ നമുക്ക് ചുറ്റും അതങ്ങ് പാറിക്കൊണ്ടേയിരിക്കും .

കയ്യിൽ കിട്ടിയതിനുശേഷം കളയുന്നത് മാത്രമല്ല നഷ്ടം. ആഗ്രഹിച്ചിട്ടും നേടാൻ കഴിയാത്തതൊക്കെ നമുക്ക് നഷ്ടങ്ങൾ തന്നെയാണ്. അത്രമേൽ പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴാണ് അതിന്റെ യഥാർത്ഥമൂല്യം നമ്മൾ തിരിച്ചറിയുന്നത്.

നേടുന്നവരെക്കാൾ കൂടുതൽ നഷ്ടപ്പെടുന്നവരായിരിക്കും. ആ നഷ്ടങ്ങളെ പിന്നീട് നേട്ടങ്ങൾ ആക്കി മാറ്റുന്നതും അവർ തന്നെയായിരിക്കും. ചില നഷ്ടങ്ങൾ, നഷ്ടങ്ങളായിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നാറുണ്ട്.അപ്പോഴാണ് അതിന്റെ മനോഹാരിതയും മൂല്യവും നമ്മളെ വിസ്മയിപ്പിക്കുന്നത് .

ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ തകർക്കാനല്ല. നമ്മുടെ ഉള്ളിലെ കഴിവുകളും ശക്തികളും തിരിച്ചറിഞ്ഞു കൊണ്ട് മുന്നേറാനാണ്.

നമുക്ക് മറക്കുവാനുള്ളത് ദു:ഖമാണെങ്കിൽ ഒരിക്കലും അത് ഓർക്കാൻ ശ്രമിക്കരുത്.
ഓർക്കാനുള്ളത് സന്തോഷമാണെങ്കിൽ ഒരിക്കലും അത് മറക്കരുത്. ഒർക്കുക ജീവിതം ഒരു ചെറിയ കാര്യമല്ല തീരെ ലളിതവുമല്ല അതിനെ ആ ഗൗരവത്തിൽ തന്നെ കാണുക.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments