Monday, February 26, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

നന്ദി പറയാൻ മടിക്കരുത്
———————————————

ഒന്നാം ലോക മഹായുദ്ധകാലത്ത്, കനേഡിയൻ ആർമിയിൽ ഓഫീസറായിരുന്ന ഹോവാർഡ് ഗ്രീൻ പിൽക്കാലത്തു കാനഡായിലെ വിദേശ കാര്യമന്ത്രിയായി. സ്ഥാനമേറ്റെടുത്ത ശേഷം, അദ്ദേഹം ലണ്ടനിലേക്കൊരു യാത്ര നടത്തി. നയതന്ത്ര പ്രാധാന്യമുള്ള സന്ദർശനമായിരിക്കുമെന്നാണ് കനേഡിയൻ എംബസി ഉദ്യോഗസ്ഥർ
കരുതിയത്. അദ്ദേഹമെത്തിച്ചേർന്നു കഴിഞ്ഞ്, എംബsin ഉദ്യോഗസ്ഥരോടു പറഞ്ഞു “എനിക്കു രണ്ട് അതിഥികളുണ്ടായിരിക്കും”

മന്ത്രിയുടെ അതിഥികളെ സ്വീകരിക്കാൻ, അവരേറെ ഒരുക്കങ്ങൾ ചെയ്തു. പക്ഷെ അതിഥികളെത്തിച്ചേർന്നപ്പോൾ അവർ അത്ഭുതപ്പെട്ടു പോയി. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള, രണ്ടു വൃദ്ധസ്ത്രീകൾ! മന്ത്രി ഇറങ്ങിവന്ന് ഏറെ ആദരവോടെ അവരെ സ്വീകരിച്ചു. അത്ഭുതപരതന്ത്രരായി നിന്ന എംബസി ഉദ്യോസ്ഥരോട് അദ്ദേഹം പറഞ്ഞു “ഇവർ ഇല്ലായിരുന്നുവെങ്കിൽ, ഞാനുണ്ടാകുമായിരുന്നില്ല. യുദ്ധമുഖത്ത് മാരകമായി മുറിവേറ്റു കിടന്നയെ lന്നെ ശുശ്രൂഷിച്ചു രക്ഷിച്ചത് ഇവരാണ്.

ചടങ്ങുകളുടെ അവസാനം പലപ്പോഴും ചടങ്ങായി മാത്രം നടത്തുന്ന ഒരു കർമ്മമാണ്,നന്ദി പ്രകാശനം. കൃതജ്ഞത അർഹിക്കുന്നയൊരു കർമ്മമെങ്കിലും ചെയ്യാത്ത ഒരാൾ പോലും,ലോകത്തിലില്ല എന്നാലവയെല്ലാം അവ ചെയ്തവരുടെ കടമയായിരുന്നുവെന്ന നിലയിൽ അവഗണിക്കപ്പെടുകയാണു പതിവ്. ഓരോ നന്ദി പ്രകടനവും, രണ്ടു തരം പ്രചോദനം സൃഷ്ടിക്കുന്നുണ്ട്: ഒന്ന്, നന്ദി ലഭിക്കുന്നവർ കൂടുതൽ സദ്കർമ്മങ്ങൾ ചെയ്യാൻ പ്രചോദിതരാകും. രണ്ട് നന്ദി പറയുന്നവർ വിനയാന്വിതരും, കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരുമാകും.

ആരോടൊക്കെയോടാണു നാം നന്ദി പറയേണ്ടത്. ജന്മം നൽകിയവർക്ക്, ഊട്ടി വളത്തിയവർക്ക്, വഴിത്തിരുവുകൾ സമ്മാനിച്ചവർക്ക്. തിരുത്തലുകൾ പറഞ്ഞു തന്നവർക്ക്. സ്വത്വം കണ്ടെത്താൻ സഹായിച്ചവർക്ക്. സ്വപ്നങ്ങൾ സമ്മാനിച്ചവർക്ക്. കൂടെ നിന്നവർക്ക്. തിരി തെളിച്ചവർക്ക്. ചവിട്ടു പടിയായവർക്ക്, വഴി വെട്ടിയവരും, വഴി മുടക്കിയവരുമെല്ലാം നന്ദി അർഹിക്കുന്നുണ്ട്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments