Monday, February 26, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 19 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 19 | വെള്ളി ✍ബേബി മാത്യു അടിമാലി

എത് കയറ്റത്തിനപ്പുറവും ഒരു ഇറക്കം ഉണ്ടാകും . ഏത് അന്ധകാര രാത്രികൾക്കപ്പുറവും തെളിമയുള്ള പ്രഭാതം പൊട്ടി വിരിയും.

സന്തുഷ്ട ജീവിതത്തിലും കാണും തെല്ല് കൂരിരുട്ട്, ദുഃഖം കൊണ്ട് സംന്തുലിതമല്ലെങ്കിൽ, സന്തോഷമെന്ന വാക്കിനർത്ഥമില്ല എന്നതാണ് ശരി.

കാര്യങ്ങൾ വരും പോലെ വരട്ടെ. അവയെ ക്ഷമയോടും സമചിത്തതയോടും നേരിടുക, സമചിത്തതയാണ് വിജയവാതിലിന്റെ താക്കോൽ.

എതിർ വാക്ക് കേട്ടാലുടൻ തളർന്നു പോകുന്ന തൊട്ടാവാടിയാകരുത് നാം, നേരിടണം, നേരിട്ട് തന്നെ മുന്നോട്ട് പോകണം.

അഹന്ത പാടില്ല, സ്വാഭിമാനം അത്യന്താപേക്ഷിതം, ഇവ തമ്മിലുള്ള അതിർ രേഖ തീരെ നേർത്തതുമാണ്. അഹന്തയുടെ ഫലം മിക്കപ്പോഴും വലിയ വീഴ്ച.
സ്വാഭിമാനം വിജയത്തിന്റെ ഭാഗവമാണ്.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments