Sunday, February 25, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കാഴ്ചയല്ല, കാഴ്ചപ്പാടാണ് പ്രധാനം
—————————————

ഭാര്യയും ഭർത്താവും വിശ്രമിക്കുകയായിരുന്നു. എന്നാൽ അവർ പരസ്പരം പുറം തിരിഞ്ഞാണ് ഇരുന്നിരുന്നത്. ഭാര്യ പുറത്തേക്കു നോക്കിയും, ഭർത്താവു ചുമരിലേക്കു നോക്കിയും. പെട്ടന്നു ഭാര്യ പറഞ്ഞു “നോക്കൂ നഗരത്തിലെ ഏറ്റവും പണക്കാരനായ മനുഷ്യൻ മരിച്ചു. അയാൾക്ക് അന്ത്യയാത്ര പറയുവാനായി, ആയിരക്കണക്കിന് ആളുകൾ പൊയ്കൊണ്ടിരിക്കുന്നു” ഭർത്താവു പറഞ്ഞു: “എന്തൊരു കഷ്ടം! എനിക്കു കാണാൻ പറ്റില്ലല്ലോ. ഞാൻ ഇരിക്കുന്നതു റോഡിലോട്ടു നോക്കിയല്ലല്ലോ”

ഒന്നു നേരേ നോക്കിയാൽ കാണാൻ കഴിയുന്നതും, കാണേണ്ടതുമായ ഒട്ടേറേ കാഴ്ചകളുണ്ട്. അവിടെ നിന്നും മുഖം തിരിക്കരുത്. എല്ലാ കാഴ്ചകളും കാണണമെന്നില്ല. എന്നാൽ കണ്ടിരിക്കേണ്ടതൊന്നും കാണാതിരിക്കരുത്. കണ്ണടച്ച് ഇരിക്കുന്നതിനേക്കാൾ ഭയാനകമാണ് പുറം തിരിഞ്ഞിരിക്കുന്നത്. പുറം തിരിഞ്ഞ് ഇരിക്കുന്നവർ, ഒരു പ്രതീകമാണ്,എല്ലാ നിഷ്ക്രീയ മനോഭാവങ്ങളുടെയും പ്രതീകം.

കാഴ്ചയല്ല അനുഗ്രഹം. കാണാൻ സന്നദ്ധമാകുന്ന മനോഭാവമാണ് അനുഗ്രഹം. കാഴ്ചയുണ്ടെങ്കിലും പലരും പലതും കാണാറില്ല. പലരും കാണാതെ തള്ളിക്കളയുന്ന കാഴ്ചകൾ പിന്നീട് അത്ഭുത കാഴ്ചകളായി മാറാറുണ്ട്. കാഴ്ച മാത്രം പോരാ ഉൾക്കാഴ്ചയുമുണ്ടായിരിക്കണം.

കണ്ണട വച്ചാൽ കാഴ്ച മാത്രമേ കിട്ടു. ഉൾക്കാഴ്ച കിട്ടില്ല. കണ്ണു കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടും കൂടി കാണാനാകണം. കണ്ണില്ലാത്തവരും കാണുന്നുണ്ട്. ഹെലൻ കെല്ലറെപ്പോലെ കാഴ്ചയില്ലാതിരുന്നവർ കണ്ട സ്വപ്നങ്ങൾ, കാഴ്ചയുള്ളവർക്കു പോലും, വഴികാട്ടിയായി തീർന്നിട്ടുണ്ട്. കാഴ്ച അനിവാര്യമാകണമെന്നില്ല. പക്ഷെ കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്. നോക്കുന്ന ദിശ മാറിയാൽത്തന്നെ അടച്ചിട്ട ജനാലകൾ തുറന്നു വച്ചാൽത്തന്നെ ദൃശ്യങ്ങളേറെ ആകർഷകമാകും.

സർവ്വശക്തൻ തുണയ്ക്കട്ടെ

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments