Thursday, February 29, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 16 | ചൊവ്വ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 16 | ചൊവ്വ ✍ബേബി മാത്യു അടിമാലി

നേരായ മാർഗ്ഗത്തിലൂടെ ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ ഉയർന്ന ജീവിത മൂല്യങ്ങളലൂന്നിയ കഠിന പരിശ്രമങ്ങളിലൂടെ നാം കടന്നു പോകേണ്ടതുണ്ട്.

“നല്ല വാക്കുകളിലൂടെയും നല്ല പ്രവൃത്തികളിലൂടെയും പടിപടിയായി, വളരെ കഷ്ടപ്പെട്ട് മാത്രമേ നമുക്ക് ഉന്നതിയില്‍ ഏത്തിച്ചേരാനാകൂ. ഏന്നാല്‍ ഈ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കാന്‍ ഒരു ചെറിയ തെറ്റ് മതിയാകും. ഒരായുസ്സ് കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന അന്തസ്സും ആദരവും നഷ്ടപ്പെടാന്‍ ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. തട്ടിമാറ്റിയ ഒരുപാട് പന്തുകളെ മറന്ന്, വലയിലായ ഒരു പന്തിന്റെ പേരില്‍ ഗോളി വിമര്‍ശിക്കപ്പെടുന്നത് പോലെയാണത്. അകപ്പെട്ടുപോയ ഒരബദ്ധത്തിന്റെ പേരില്‍ ആയുഷ്‌ക്കാലം മുഴുവന്‍ അപമാനിക്കപ്പെടും.

നിര്‍മ്മാണ പ്രക്രിയകളെല്ലാം ദൈര്‍ഘ്യമേറിയതും നശീകരണ പ്രക്രിയകളെല്ലാം നൈമിഷികവുമാണ്. ഒന്നാമതെത്താന്‍ ഒരു നിമിഷത്തേക്ക് മറ്റുളളവരെ പിന്നിലാക്കിയാല്‍ മതി. ഏന്നാല്‍ ഒന്നാമനായി തുടരാന്‍ അത് മതിയാകില്ല.

സ്വന്തം പരിശ്രമം കൊണ്ട് മുകളിലെത്തിയ ആരും ആ സ്ഥാനത്തെ നിസ്സാരമായി കാണില്ല. സഞ്ചരിച്ച വഴികള്‍ അവരുടെ ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തിയിരിക്കും. മറ്റുള്ളവരുടെ ഇടപെടലുകള്‍ കൊണ്ടോ ഭാഗ്യം കൊണ്ടോ ഒരു സ്ഥാനത്ത് ഏത്തിച്ചേരുന്നവര്‍ക്ക് ആ ഇടത്തെ പരിതസ്ഥിതികളില്‍ ഇഴുകിച്ചേരാനാകില്ല. ഒന്നുകില്‍ പരിഭ്രമിച്ച് താഴെ വീഴും, അല്ലെങ്കില്‍ അലഞ്ഞു തിരിയും, അതുമല്ലെങ്കില്‍ അഹംഭാവത്തിന്റെ ആള്‍രൂപമാകും.

അതിനാൽ ഉയർന്ന ചിന്തയും ലളിത ജീവിതവും അതായിരിക്കട്ടെ നമ്മുടെ ജീവിത ദർശനങ്ങൾ .

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments