Saturday, July 27, 2024
HomeUS Newsനോർത്ത് ഫിലഡൽഫിയയിൽ സൗജന്യ മീസിൽസ് വാക്സിനുകൾ വാഗ്ദാനം ചെയ്യുന്ന പോപ്പ്-അപ്പ് ക്ലിനിക്ക്

നോർത്ത് ഫിലഡൽഫിയയിൽ സൗജന്യ മീസിൽസ് വാക്സിനുകൾ വാഗ്ദാനം ചെയ്യുന്ന പോപ്പ്-അപ്പ് ക്ലിനിക്ക്

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

ഫിലഡൽഫിയ — ഫിലഡൽഫിയ മേഖലയിൽ അടുത്തിടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മീസിൽസ് ചെറുക്കുന്നതിന് ബ്ലാക്ക് ഡോക്‌ടേഴ്‌സ് കോവിഡ് കൺസോർഷ്യം സൗജന്യ മീസിൽസ് വാക്‌സിനുകൾ വാഗ്ദാനം ചെയ്യുന്നു.

ബ്ലാക്ക് ഡോക്‌ടേഴ്‌സ് കോവിഡ് കൺസോർഷ്യം തിങ്കളാഴ്ച സൗജന്യ മീസിൽസ് വാക്‌സിനുകൾ വാഗ്ദാനം ചെയ്തു.

സിറ്റിയിൽ കുറഞ്ഞത് എട്ട് മീസിൽസ് കേസുകളും ന്യൂജേഴ്‌സിയിലെ കാംഡൻ കൗണ്ടിയിൽ സ്ഥിരീകരിച്ച കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ചിലർ പറയും ഇത് എട്ട് പേർ അല്ലെങ്കിൽ ഒമ്പത് ആളുകൾ മാത്രമാണെന്ന്,” ഡോ. അല സ്റ്റാൻഫോർഡ് ആക്ഷൻ ന്യൂസിനോട് പറഞ്ഞു. “കോവിഡിനേക്കാൾ ഏഴിരട്ടിയാണ് മീസിൽസ് പകർച്ചവ്യാധി. അതായത് ഒരാൾക്ക് 20 പേരെ വരെ ബാധിക്കാം.” രണ്ട് മണിക്കൂറിലധികം വൈറസ് വായുവിൽ തുടരുമെന്നും സ്റ്റാൻഫോർഡ് പറഞ്ഞു.

സിറ്റിയിൽ കുറഞ്ഞത് എട്ട് മീസിൽസ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . നോർത്ത് ഫിലാഡൽഫിയയിലെ ഡോക്ടർ അല സ്റ്റാൻഫോർഡ് സെന്റർ ഫോർ ഹെൽത്ത് ഇക്വിറ്റി തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചവരെ സൗജന്യ വാക്സിനുകൾ ലഭ്യമാക്കി. പോപ്പ്-അപ്പ് ക്ലിനിക്കിൽ മീസിൽസ്, മുണ്ടിനീർ, റുബെല്ല എന്നിവയ്ക്കുള്ള സൗജന്യ ഷോട്ടുകൾ നൽകും.

വാക്സിൻ സെന്ററുകളിൽ ചെല്ലുന്ന എല്ലാവർക്കും COVID-19, ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കാമെന്നും അധികൃതർ പറയുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments