Thursday, February 22, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മനസ്സു തെളിഞ്ഞാൽ, മാർഗ്ഗവും തെളിയും
—————————————————

ഒരമ്മ നികുതി കുടിയതിൽ വിഷമിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം കുറെ അഥിതികൾ വരുന്നതു കൊണ്ടു, ചെലവും കൂടമെന്നോർത്ത്, അവർ വിഷമിച്ചു. അപ്പോഴാണു തൻ്റെ മകൾ എന്തോയെഴുതുന്നതു അവർ ശ്രദ്ധിച്ചത്. അത് ടീച്ചർ കൊടുത്ത ഒരു ഹോം വർക്കായിരുന്നു ‘ദോഷകരമെന്നു ആദ്യം തോന്നുന്നതും, പിന്നീടു ഉപകാരപ്രദമെന്നു മനസ്സിലാക്കുന്നതുമായ കാര്യങ്ങൾ എഴുതുകയെന്നായിരുന്നു ചോദ്യം.

അവൾ എഴുതിയിരിക്കുന്നതു അമ്മ വായിച്ചു: “വാർഷക പരീക്ഷ വരുന്നതു നന്നായി, തുടർന്നു അവധി ലഭിക്കുമല്ലോ അരുചിയുള്ള മരുന്നു കഴിച്ചതു നന്നായി, രോഗം സൗഖ്യമാകുമല്ലോ”എന്നായിരുന്നു അവൾ എഴുതിയിരുന്നത്. അതോടു ചേർത്തു രണ്ടു വാചകങ്ങൾ കൂടി അവർ എഴുതിച്ചേർത്തു”നികുതി കൂട്ടിയതു നന്നായി. ഗവൺമെൻ്റിനു ജനോപകാര പ്രവർത്തനങ്ങൾക്കു കൂടുതൽ പണം ലഭ്യമാകുമല്ലോ. വിരുന്നകാർ വരുന്നതു നന്നായി, കുറച്ചു പേരെങ്കിലും ബന്ധുക്കളായി ഉണ്ടാകുമല്ലോ”

ആഗ്രഹമുണ്ടെങ്കിലുമില്ലെങ്കിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. നമ്മുടെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി സംഭവിക്കുന്നവയും കൂടി ഉൾപ്പെട്ടതാണു ജീവിതം. സംഭവിക്കുന്ന എല്ലാക്കാര്യങ്ങൾക്കും, എന്തെങ്കിലും പറയാനും പഠിപ്പിക്കാനുമുണ്ടാകും.
അപ്പോൾ തന്നെ അർത്ഥം പിടി കിട്ടുന്നവയും, കാലാന്തരത്തിൽ മാത്രം നമുക്കു മനസ്സിലാകുന്നവയുമുണ്ടാകും. പല കാര്യങ്ങളും, അതിൽത്തന്നെ ദോഷമോ ആപത്തോ ആകണമെന്നില്ല.

ഭയപ്പെടുത്തുവയുടെ മുമ്പിൽ മുട്ടുമടക്കുന്നവരും, നിർഭയമായി നിൽക്കുന്നവരുമുണ്ട്. ഒരു വെല്ലുവിളിയും അഭിമുഖീകരിക്കാത്തവർ, നിർഗുണരായി അവശേഷിക്കും. എന്തിനേയും സ്വീകരിക്കാനും, നേരിടാനും തയ്യാറാകുന്നവരിൽ, ക്രീയാത്മകതയും
പോരാട്ട വീര്യവും വർദ്ധിച്ചു വരും. ചിന്തകൾ പ്രവൃത്തികളെ സ്വാധീനിക്കുമെങ്കിൽ, നല്ല ചിന്തകളിലൂടെ, നല്ലതു പ്രവർത്തിക്കുവാനിടയാകും. എന്തിൻ്റെയും പോംവഴി,ആദ്യം
ഉടലെടുക്കുന്നതു മനസ്സിലാണ്.മനസ്സു തെളിഞ്ഞാൽ മാർഗ്ഗവും തെളിയും.

സർവ്വശക്തൻ സഹായിക്കട്ടെ

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments