Tuesday, March 5, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 22 | തിങ്കൾ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 22 | തിങ്കൾ ✍ബേബി മാത്യു അടിമാലി

ജീവിതത്തിൽ സ്വയം വിലയിരുത്തലും അതുപോലെ സ്വയം വിമർശനത്തിലൂടെ വന്നു പോയ പിഴവുകൾ തിരുത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

തെറ്റുകളും വിഴ്ച്ചകളും പറ്റാത്ത ഒരു മനുഷ്യ ജീവിതവും ഇല്ല . നമ്മുടെ വിശ്വാസങ്ങളിൽ , ദർശനങ്ങളിൽ , ജീവിത കാഴ്ചപ്പാടുകളിൽ, നിലപാടുകളിൽ കാലോചിത മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

നമ്മൾ നമ്മെ അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ, പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും. അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,. ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ്‌ തെളിഞ്ഞു വരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും.

ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ,ചെളിയോടെ ജീവിതത്തെ ബാക്കി വെക്കാതെ കഴുകിയെടുക്കുന്നതിലാണ്‌ വിജയം.
ആയുസ്സിൽ നഷ്ടപ്പെട്ടത്‌ തിരിച്ചു പിടിക്കാനും തിരിച്ചു കിട്ടിയത്‌ നഷ്ടമാകാതെ സൂക്ഷിക്കാനും നമുക്ക് കഴിയണം.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments