തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം. ഓഫീസിലെത്തിയ യുവതി ഭർത്താവിനെ മർദിക്കുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തു. മാരാമണി എന്ന സ്ത്രീയാണ് തന്റെ ഭർത്താവ് സെന്തിലിനെ ക്രൂരമായി മർദിച്ചത്.
ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെക്കൂടാതെ അയാളുടെ സഹപ്രവർത്തകരേയും സ്ത്രീ മർദിക്കുനനതും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. യുവതി ബഹളം വെച്ച് ഓഫീസുള്ളിലുള്ളവരെയെല്ലാം തലങ്ങും വിലങ്ങും മർദിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയിൽ കലാശിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർ തടിച്ചുകൂടി ഇടപെടാൻ ശ്രമിച്ചു. അവർ മാരാമണിയെ തടയാൻ ശ്രമിക്കുന്നതും തിരിച്ചടിക്കുന്നതും കാണാം. രൂക്ഷമാകുന്നതിനിടെ അവർ അമ്മയ്ക്കൊപ്പം ഓഫീസ് വിട്ടു.
സംഭവത്തിന് ശേഷം, അനൈറിലെ വികലാംഗ സംഘടനയിൽ സെന്തിൽ നാഥൻ പരാതി നൽകി. ഇരുവരും തമ്മില്‍ വിവാഹമോചനകേസ് നടക്കുന്നുണ്ടെന്നാണ് സൂചന. ഭാര്യക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭാര്യ പ്രതിമാസം 40,000 രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ബന്ധപ്പെട്ട അധികാരികളിൽ നിന്നും നീതി വേണമന്നും ആവശ്യപ്പെട്ടു. സ്ത്രീക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭാര്യയും കുടുംബാംഗങ്ങളും പത്ത് ദിവസമായി ഒളിവിലാണെന്ന് നഥാൻ പറഞ്ഞു. തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.