Wednesday, June 12, 2024
Homeപാചകം🌸പിങ്ക് ഇഡ്ഡലി ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

🌸പിങ്ക് ഇഡ്ഡലി ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

ഇഡ്ഡലി ലോകപ്രശസ്തവും ആരോഗ്യപ്രദവുമായ ഒരു ഭക്ഷണമാണല്ലോ, നമുക്കിത്തിരി കൂടി പോഷകസമ്പന്നവും കളർഫുള്ളും ആക്കിയാലോ.

🌸പിങ്ക് ഇഡ്ഡലി

💮ആവശ്യമായ സാധനങ്ങൾ

🌸ഇഡ്ഡലി ബാറ്റർ – ഒരു ബൗൾ
🌸ബീറ്റ്‌റൂട്ട് – ഒരെണ്ണം (ചെറുത്)
🌸ഉപ്പ് – കാൽ ടീസ്പൂൺ
🌸വെള്ളം – ആവശ്യത്തിന്

💮ഉണ്ടാക്കുന്ന വിധം

🌸ബീറ്റ്‌റൂട്ട് നന്നായി കഴുകി ഉപ്പും വെള്ളവും ചേർത്ത് പ്രഷർ കുക്ക് ചെയ്യുക. (ഒരു വിസിൽ വന്നതിനു ശേഷം അഞ്ച് മിനിട്ട് സിമ്മിലിട്ട് സ്റ്റൗവ് ഓഫ് ചെയ്യാം) പ്രഷർ പോയി കഴിഞ്ഞു വെള്ളം ഊറ്റി കളഞ്ഞ് ചൂടാറിയതിനു ശേഷം ഗ്രേറ്റ് ചെയ്തെടുക്കുക.

🌸 ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ട് ബാറ്ററിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലി ഉണ്ടാക്കാം.

🌸ചൂടോടെ ചട്നിയും സാമ്പാറും ചേർത്ത് വിളമ്പാം പിങ്ക് ഇഡ്ഡലി.

🌸അപ്പോ ട്രൈ ചെയ്തു നോക്കുമല്ലോ ല്ലേ.

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments