മോഹൻലാൽ എന്ന നടന്റെ കാസിനോ, പ്രണവം എന്നീ രണ്ട് ബാനറുകളുടെയും മോഹൻലാൽ സിനിമകളുടെയും അന്നത്തെ വമ്പൻ പരാജയങ്ങളിൽ നിന്നും നിന്നും മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവ് ആഘോഷിച്ചു കൊണ്ട് ഇവിടെ ഉയർന്നു വന്ന ബാനർ ആണ് ആശീർവാദ് സിനിമാസ് എന്ന ഈ പ്രൊഡക്ഷൻ കമ്പനി. മോഹൻലാൽ നായകനായും അന്നത്തെ സൂപ്പർ താരമായി നിക്കുന്ന മമ്മൂട്ടി ഗെസ്റ്റ് റോളിൽ വന്നഉം തകർത്തോടിയ “നരസിംഹം”എന്ന ചിത്രമായിരുന്നു ഈ വമ്പൻ ബാനർന്റെതായി വന്ന ആദ്യ ചിത്രം!!!..
“നരസിംഹം” എന്ന തങ്ങളുടെ ആദ്യ ചിത്രം തന്നെ സർവകലാ റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് ആശീർവാദ് സിനിമാസ് എന്ന ബാനർ മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായി വരവറിയിച്ച ചിത്രമായി ആശീർവാദ് സിനിമാസിന്റെ “നരസിംഹം!!!.
അതിനു ശേഷം രഞ്ജിത് എന്ന തിരക്കഥകൃത്ത്ന്റെ ആദ്യമായ സംവിധാന സംരംഭമായ IV ശശിയുടെ “ദേവാസുര”
ത്തിന്റെ രണ്ടാം ഭാഗമായ രാവണ പ്രഭുവും സൂപ്പർ മെഗാ ഹിറ്റ് ആയതോടെ ആശീർവാദ് സിനിമസ് എന്ന ബാനർ മലയാള സിനിമയുടെ ഒരു ബ്രാണ്ടായി തന്നെ മാറി എന്നതാണ് സത്യം!!!!!…
എന്നാൽ കൊട്ടി ഘോഷിച്ചു വരുന്ന മലയാളത്തിലെ പല ബാനറുകളുടെയും അവസ്ഥ ആശീർ വാദിനും സംഭവിക്കാൻ അധിക സമയം എടുത്തില്ല..
വമ്പൻ വിജയമായ നരസിംഹഹത്തിനുംരാവണ പ്രഭു വിനുഉം ശേഷം പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴവും നാട്ടു രാജാവും ആദ്യമായി ആശീർവാദിനു വൻ പരാജയങ്ങൾ സമ്മാനിച്ചു തുടങ്ങി.. അതായിരുന്നു ആശീർവാദിന്റെ പരാജയങ്ങളുടെ ആദ്യ തുടക്കവും!!!!
അവിടുന്ന് “നരൻ” രസതന്ത്രം എന്നീ ചിത്രങ്ങലൂടെ വീണ്ടും ആശീർവാദ് മോഹൻലാലും വമ്പൻ തിരിച്ചു വരവ് നടത്തി എങ്കിലും ആശീർവാദിനു അധികം ആയുസ്സ് ഉണ്ടായില്ല എന്ന് വേണം പറയാൻ!!!..
രസതന്ത്രം എന്ന ചിത്രത്തിന് ശേഷം വമ്പൻ പരാജയങ്ങൾ ആണ് ഈ കൂട്ട് കെട്ടിനെ കാത്തിരുന്നത്!!!…
രസതന്ത്രത്തിനു ശേഷം ഇവർ തന്നെ നിർമിച്ച ബാബ കല്യാണി, അലിഭായ്,സാഗർ ഏലിയാസ് ജാക്ക്കി, ഇന്നത്തെ ചിന്ത വിഷയം, സ്നേഹ വീട്,പരദേശി, ഇവിടം സ്വർഗ്ഗമാണ്, ലോഹം,ചൈന ടൌൺ, ലേഡീസ് ആൻഡ് ജന്റ്ൽ മാൻ,തുടങ്ങി പത്തോളം ചിത്രങ്ങൾ ആണ് വൻ ബഡ്ജട്ടിലും ലോ ബഡ്ജട്ടിലും വന്ന് rഒന്നിന് ഒന്നായി വമ്പൻ പരാജയം അറിഞ്ഞത് !!!..
എന്നത്തേയും പോലെ തന്നെ ആശീർവാദിന്റെ തിരിച്ചു വരവ് കാണാൻ ആരാധകർക്ക് പിന്നീട് 2013 വരെ കാത്തിരിക്കേണ്ടി വന്നു!!..
2013 ഒരു ക്രിസ്ത്മസ് ഫെസ്റ്റിവലിൽ ആശീർവാദിന്റെ വമ്പൻ തിരിച്ചു വരവായി ദൃശ്യം എന്ന ജീത്തു ജോസഫ് ഫിലും വരുന്നു. മലയാള സിനിമയുടെ അന്ന് വരെയുള്ള എല്ലാ റെക്കോർഡുകളും ഭേധിച്ചു കൊണ്ട് ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി എന്ന ബെഞ്ച് മാർക്ക് കടക്കുന്നതോടൊപ്പം തന്നെ മോഹൻലാൽ എന്ന നടനും ആശീർവാദ് എന്ന ബാനർ ഉം മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചു വരവ് തന്നെ നടത്തി!!!..
അതിനു ശേഷം ഇതേ ബാനർ തന്നെ ഒപ്പത്തിലൂടെയും ലൂസിഫർ ലൂടെയും വമ്പൻ വിജയം തീർക്കുകയും ചെയ്തെങ്കിലും ഈ വിജയങ്ങൾക്കും,ആശീർ വാദിനും അതിന്റെ അമരത്ത്വ ഇരിക്കുന്ന മോഹൻലാൽ നും വലിയ ആയുസ്സ് ഇല്ലായിരുന്നു എന്ന് തന്നെ വേണം പറയാൻ .
കാരണം,,, വർഷ വർഷം ബിഗ് ബഡ്ജറ്റ്‌കൾ ഇറക്കി പൊട്ടിച്ച് ആണ്ടിലൊരിക്കൽ ഒരു ഹിറ്റ് തീർക്കുക എന്ന ആശീർവാദ് സിനിമസിന്റെ മോഹമാണ് ഈ അടുത്ത കാലത്തായി ഇവിടെ അവസാനിച്ചത്!!!!..
തുടർച്ചയായി ആശീർവാദ് എടുക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ പരാജയവും മറ്റ് നിർമാതാക്കളുടെ ബിഗ് ബഡ്ജറ്റ്‌കളിൽ അഭിനയിക്കുന്ന മോഹൻലാൽ സിനിമകളുടെ പരാജയവും അതെല്ലാം ബാധിച്ചത് ആശീർവാദ് സിനിമസ് എന്ന ഈ വൻ ബാനർനെ തന്നെയാണ് എന്നത് പകൽ പോലെ സത്യം!!..
അതിനു തെളിവാണ് 50 ഉം 100 ഉം 150 ഉം കോടി മുടക്കി ആശീർ വാദ് എന്ന മലയാളത്തിലെ നമ്പർ വൺ നിർമാണ കമ്പനി എന്ന് അവകാശ പെടുന്ന ആശീർവാദ് സിനിമാസ് നിർമിച്ച ഒടിയൻ , കുഞ്ഞാലി മരക്കാർ, ബറോസ് ഇവയുടെയൊക്കെ ഒക്കെ വമ്പൻ പരാജയങ്ങൾ!!!..
ആശീർവാദ് സിനിമസ് നിർമിച്ച 32ചിത്രങ്ങളിൽ ആകെ വലിയ വിജയം നേടിയത് എന്ന് പറയാൻ പറ്റുന്നത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം എന്നോർക്കുമ്പോൾ ആണ് വമ്പൻ ബാനറായി വന്ന ആശീവദ് സിനിമസിന്റെ പതനം എത്രത്തോളം വലുത് ആണെന്ന് നമുക്ക് മനസിലാകുന്നത്.!!..
ഈ ബാനറിൽ പുറത്തിറങ്ങിയ ആകെ വിജയിച്ച ചിത്രങ്ങൾ എന്ന് പറയുന്നത്
നരസിംഹം, രാവണ പ്രഭു, നരൻ, രസതന്ത്രം, സ്പിരിറ്റ്,ദൃശ്യം, ഒപ്പം, ലൂസിഫർ.നേര്..
കഴിഞ്ഞ 25 കൊല്ലമായി 32ഓളം സിനിമകളിൽ മോഹൻലാൽ എന്ന നടൻ തന്റെ തന്നെ ബാനറിൽ ബഡ്‌ജറ്റ് വാരി കോരി മുടക്കി നായകനായി അഭിനയിച്ച്തിൽ വിജയിച്ച ചിത്രങ്ങളുടെ കണക്കാണ് ഇത് .വെറും ഒൻപതെണ്ണം.
അതായത്
ഒരു നിർമാണ കമ്പനി ഒരു നടൻ തുടങ്ങി വെച്ചിട്ട് ആ നടനെ തന്നെ വെച്ച് കൊണ്ട് തന്നെ 32ഓളം ചിത്രങ്ങൾ നിർമിച്ചിട്ടും ആ നിർമാണ കമ്പനി ഇന്ന് പൂട്ടി കെട്ടേണ്ട അവസ്ഥയിലാണന്ന് പറയുമ്പോൾ തന്നെ ഈ ബാനർ ന്റെ യും അതിന്റെ അമരത്ത് ഇരിക്കുന്ന മോഹൻലാൽ എന്ന നടന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു നമുക്ക് ഓരോരുത്തർക്കും ഊഹിക്കാവുന്നതേ ഉള്ളൂ…
എന്തായാലും, ആശീർവാദ് സിനിമസിന്റെ ഈ 25 ആം വാർഷികത്തിൽ എന്നെ പോലുള്ള ഓരോ സിനിമ പ്രേമികളുടെയും ആഗ്രഹം നിങ്ങളുടെ ബാനർന്റെ തിരിച്ചു വരവാണ്. അത് പോലെ ലാലേട്ടന്റെയും. അത് ഈ വർഷം തന്നെ “എമ്പുരാൻ” എന്ന സിനിമയിലൂടെ ആയിരിക്കട്ടെ എന്ന് ആശീർവദിച്ചു കൊണ്ട് ആശീർവാദ് സിനിമസിന്റെ 25 ആം വാർഷികത്തിനു എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് നിർത്തുന്നു.



