Tuesday, November 3, 2026
Homeകേരളംമലയാള സിനിമയിലെ സീനിയർ മേയ്ക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു.

മലയാള സിനിമയിലെ സീനിയർ മേയ്ക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു.

ചെന്നൈ: മലയാള സിനിമയിലെ സീനിയർ മേയ്ക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേയ്ക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട് . എൻ.ടി രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിന്റെ ഹൃദയപൂർവ്വമാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേയ്ക്കപ്പ്മാൻ. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്ന സമയത്ത് സുഖം പ്രാപിക്കുന്നത് വരെ മനസ്സിനക്കരെയുടെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടി വെച്ചത് ചലച്ചിത്ര രംഗത്ത് വാർത്തയായിരുന്നു .

1968 ൽ അനശ്വര നടൻ സത്യന്റെ മേയ്ക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി തന്റെ പതിനാറാം വയസ്സിലാണ് പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കെ.വി. ഭാസ്ക്കരൻ, എം.ഒ. ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ സഹായിയായി പ്രവർത്തിച്ചു . 1972 ൽ ജെ. വില്യംസ് സംവിധാനം ചെയ്ത മദാലസയിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേയ്ക്കപ്പ്മാനാകുന്നത് . ലക്ഷ്മിയാണ് ഭാര്യ.
മക്കൾ അനിത, തന്നുയ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ