Thursday, November 5, 2026
Homeകേരളംകൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്ത കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മർദനമേറ്റ ഡോക്ടറും അതുല്യ ചന്ദ്രയും സുഹൃത്തുക്കളാണ്.

അമ്മയുടെ അനിയത്തിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി നൽകണമെന്നും പറഞ്ഞാണ് അതുല്യ ഡോക്ടറെ വിളിച്ചുവരുത്തിയത്. തുടർന്ന് വൈകിട്ട് ആറരയോടെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെൻ്റിൻ്റെ മൂന്നാം നിലയിലെ ഫ്ലാറ്റിലെത്തിയ ഡോക്ടർ അപ്രതീക്ഷിതമായ ആക്രമണത്തിനിരയാവുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ